play-sharp-fill
രാജകുമാരിയ്ക്ക് സമീപം യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്: കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് പ്രതിയുടെ വീഡിയോ സന്ദേശം; മറ്റാർക്കും പങ്കില്ലെന്നും വസീം

രാജകുമാരിയ്ക്ക് സമീപം യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്: കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് പ്രതിയുടെ വീഡിയോ സന്ദേശം; മറ്റാർക്കും പങ്കില്ലെന്നും വസീം

ക്രൈം ഡെസ്‌ക്

ഇടുക്കി: കാമുകിയെ സ്വന്തമാക്കാൻ ഭർത്തവായ റിസോർട്ട് മാനേജരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കൊലപ്പെടുത്തിയതും, ഇതിനു പിന്നിലുളള സംഭവങ്ങളും തുറന്ന് പറഞ്ഞ് കേസിലെ പ്രതിയായ യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വീണ്ടും വഴിത്തിരിവിൽ എത്തിയത്.


റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും വസീം സഹോദന് അയച്ച് വീഡിയോയിൽ പറയുന്നു. വീഡിയോ പൊലീസിന് കൈമാറി. പ്രതികളെ തേടിയുള്ള പൊലീസ് അന്വേഷണം തുടരുന്നു. പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോർട്ടിലെ ജീവനക്കാരനായ റിജോഷാണ് ( 37) കൊല്ലപ്പെട്ടത്. ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷിനെ ഒരാഴ്ച മുമ്പാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിജോഷിന്റെ ഭാര്യയെ സ്വന്തമാക്കാൻ റിസോർട്ട് മാനേജർ കടുംകൈ ചെയ്തെന്നാണ് കരുതുന്നത്. നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയിൽ ഇട്ട ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചിട്ടുള്ളതായിട്ടാണ് സൂചന. ജെ സി ബി ഉപയോഗിച്ച് വൻതോതിൽ മണ്ണിട്ടാണ് കുഴി മൂടിയിരുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്.

റിസോർട്ടിനു പിന്നിലായി ഒരു ഫാമുണ്ട്. ഈ ഫാമിൽ ഒരു ഭാഗത്തു മണ്ണ് കൂട്ടിയിട്ടിട്ടുള്ളതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ മണ്ണുമാറ്റി നോക്കിയപ്പോൾ റിജോഷിന്റെ മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നവംബർ നാലിനു കാണാതായ ലിജിയെയും വസിമിനെയും കുമളിയിൽ കണ്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവരെ കാണാതായി. മൊബൈലുകളിൽ വിളിച്ചിട്ട് പ്രതികരണമില്ലെന്നാണ് പൊലീസ് പറയുന്നത്.

ലിജിയും ഭർത്താവ് റിജോഷും വർഷങ്ങളായി ഈ റിസോർട്ടിലെ ജീവനക്കാരായിരുന്നു. വസിം തൃശ്ശൂർ സ്വദേശിയാണ്. തൃശ്ശൂരിലെ തന്നെ ഡോക്ടറാണ് റിസോർട്ടിന്റെ ഉടമയെന്നാണ് നാട്ടുകാർക്ക് ലഭിച്ചിട്ടുള്ള വിവരം. റിജേഷിനെ ഒരാഴ്ചയായി കാണാതായെന്ന് ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ലിജിയും വസീമും സ്ഥലത്തില്ലെന്ന് വ്യക്തമായി. റിജേഷ് – ലിജി ദമ്പതികൾക്ക് മൂന്നു പെൺമക്കളാണുള്ളത് .ഇതിൽ രണ്ട് കുട്ടികൾ ഭർത്തൃഗൃഹത്തിലായിരുന്നു.

ഇളയ കുട്ടിയെയും കൂട്ടി ലിജി വസീമിനൊപ്പം പോയതെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റയും അനുമാനം. വർഷങ്ങളായി ലിജിയും വസീമും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ലിജിയെ സ്വന്തമാക്കാൻ വസിം റിജേഷിനെ കൊലപ്പെടുത്തുകയായിരുന്നിരിക്കാമെന്നും ഇതിന് ലിജിയുടെ ഭാഗത്തു നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരിക്കാമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.