അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ; ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു, ആശങ്കയിൽ പ്രദേശവാസികൾ

Spread the love

 

ന്യൂഡൽഹി: അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആശങ്കയിൽ പ്രദേശവാസികൾ. പ്രദേശവാസികൾ അവശ്യവസ്തുക്കൾ അവർ വാങ്ങി ശേഖരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ്.

ചിലർ നേരത്തെ നിശ്ചയിച്ച ചില വിവാഹങ്ങൾ മാറ്റി വച്ചു. വിവാഹ വേദി ചിലർ അയോധ്യയ്ക്ക് പുറത്തേക്ക് മാറ്റി. കൂടാതെ അയോധ്യയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, വിധിയുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിൽ താൽക്കാലിക ജയിലുകൾ ഒരുക്കുകയാണ് യോഗി സർക്കാർ. ഇതിനായി അംബേദ്കർ നഗറിലെ കോളജുകളിലാണ് എട്ട് ജയിലുകൾ സ്ഥാപിച്ചിട്ടുള്ളത്. അക്ബർപൂർ, താണ്ഡ, ജലാൽപൂർ, ജയ്ത്പൂർ, ഭിതി, അല്ലാപൂർ എന്നിവിടങ്ങളിലാണ് കോളജുകൾ താൽക്കാലിക ജയിലുകളാക്കിയത്.
അയോധ്യയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയ സൂചന. ഇതിനെതുടർന്ന് പതിനായിരത്തോളം അർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.