സ്വന്തം ലേഖകൻ
കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും രേഖയിൽ നിർദേശമുണ്ട്. കൂടാതെ നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്.
മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അട്ടപ്പാടി, വയനാട്, പാലക്കാട് നിലമ്പൂർ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാൻ ഇവർ പോയിരുന്നു. എന്നാൽ തടസ്സങ്ങളാൽ ഈ കൂടികാഴ്ച നടക്കാതെ വരികെയായിരുന്നു. ഇവരുടെ ഫോൺ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അലനും താഹയ്‌ക്കെതിരെയും യു.എ.പി.എ. ചുമത്തിയത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം തേടി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അപൂർവ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ജില്ലാ കോടതി മാറ്റിവച്ചു.