Spread the love

പാലക്കാട്:  വാളയാർ സഹോദരിമാരുടെ  ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഏകദിന ഉപവാസം നടത്തിയിരുന്നു. വാളയാർ കേസില്‍ സി ബി ഐ അന്വഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

video
play-sharp-fill

ഇതിനു പുറമെ അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറില്‍ തുടക്കമാകും.

പാല്‍, പത്രവിതരണം എന്നിവ ഹർത്താൽ തടസ്സപ്പെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വാഹനങ്ങള്‍ തടയില്ല. നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ല. ഹര്‍ത്താല്‍ ദിനാചരണം മാത്രമാണ് നടത്തുന്നത്.