പാലാരിവട്ടം പാലത്തിനു പിന്നാലെ റോഡ് നിർമ്മാണത്തിലും അഴിമതി: എറണാകുളത്തെ റോഡുകൾ അഴിമതിയിൽ മുങ്ങിക്കുളിക്കുന്നു; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
എറണാകുളം: പാലാരിവട്ടം അഴിമതിക്കേസിനു പിന്നാലെ ജില്ലയിലെ റോഡ് നിർമ്മാണ ക്രമക്കേടുകളും പുറത്തേയ്ക്ക്. സംസ്ഥാന സർക്കാരിനെ പോലും പിടിച്ചു കുലുക്കുന്ന വമ്പൻ അഴിമതിക്കഥകളാണ് ഇപ്പോൾ പാലാരിവട്ടം പാലത്തിനു പിന്നാലെ, എറണാകുളം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിൽ നിന്നും പുറത്തു വരുന്നത്.
എറണാകുളം ജില്ലയില്‍ റോഡ് നിര്‍മാണ ക്രമക്കേട്, വ്യാജ ബില്‍ ഉണ്ടാക്കി തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ തെളിവ് പുറത്ത് വന്നത്. അഞ്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്കും ഒരു ധനവകുപ്പ് ഉദ്യോഗസ്ഥക്കുമെതിരെയാണ് നടപടി. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം വന്ന 1.77 കോടി രൂപ ഉത്തരവാദികളില്‍നിന്ന് ഇൗടാക്കാനും തീരുമാനിച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ഡിവിഷന്- ആലുവ സെക്ഷന്‍ എന്നിവിടങ്ങളില്‍ ധനകാര്യ പരിശോധന വിഭാഗത്തിെന്റ പരിശോധന റിപ്പോര്‍ട്ടില്‍ 2013 മുതല്‍ 2016 വരെയുള്ള കാലെത്ത കുറിച്ച റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് നടപടി.
ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക മാറി നല്‍കുക, വ്യാജരേഖ ചമച്ചു സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുക തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതേ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ശിപാര്‍ശ ചെയ്തു. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലതാ മങ്കേഷ്, അസി. എന്‍ജിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരാണ് ഇൗ വിഷയത്തില്‍ സസ്പെന്‍ഷനിലായത്.
സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരായ ഹുമയൂണ്‍. എസ്, ബല്‍ദേവ്, സുജാറാണി, ബിന്ദു. കെ.ടി, ഡെപ്യൂട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സലീന. എ, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.എസ്. ജയരാജ്, ബെന്നി ജോണ്‍, ഷാബു. എം.ടി, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ സജിന. എസ്, സുനില്‍. എസ്, അസി. എന്‍ജിനീയര്‍ മെജോ ജോര്‍ജ്. വി, ഫിനാന്‍ഷ്യല്‍ അസി. ജെറി ജെ. തൈക്കുടന്‍, അഡ്മിനിസ്േട്രറ്റിവ് അസി. പി. ശ്രീരേഖ, ഓവര്‍സിയര്‍ സജീവ്കുമാര്‍ സി.കെ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി. കരാറുകാരന് സുബിന് ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനും ശിപാര്‍ശ ചെയ്തു.
എറണാകുളം ഡിവിഷന് ഓഫിസില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ 2013-16 കാലത്ത് വ്യാജ ബില്‍ ഐഡികള്‍ സൃഷ്ടിച്ച് ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനാണ് ക്ലര്‍ക്കുമാരായ ജയകുമാര്‍. വി, പ്രസാദ് എസ്. പൈ എന്നിവരെ സസ്പെന്റ് ചെയ്തത്. ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്കിയ ഡിവിഷനല്‍ അക്കൗണ്ടന്റ് ദീപയെ ധനവകുപ്പ് സസ്പന്റ് ചെയ്തതായും മന്ത്രി പറഞ്ഞു.