
ചക്ക മഹോത്സവത്തിന് കറുകച്ചാലിൽ തുടക്കം കുറിച്ചു
കറുകച്ചാൽ: കറുകച്ചാലിൽ ചക്ക മഹോത്സവത്തിന് തുടകക്കം കുറിച്ചു. കുടുംബശ്രീയുടെയും വിവിധ പുരുഷ സ്വയംസഹായ സംഘങ്ങളുടെയും സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രോമോഷൻ ഫെഡറേഷനാണ് ചക്ക മഹോത്സവവം നടത്തുന്നത്. കറുകച്ചാൽ – മണിമല റോഡിൽ ബസ്സ്റ്റാൻഡിന് സമീപമാണ് മേള.
ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങളാണ് മേളയിൽ ഒരരുകക്കിയിരിക്കുനന്നത്. ഇതോടൊപ്പം കൂടാതെ തേൻ, കൂൺ എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങളും മേളയിലുണ്ട്. ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളെപ്പറ്റി സൗജന്യമായി പഠിക്കാനും മേളയിൽ അവസരമുണ്ട്. 14 വരെയാണ് മേള നടക്കുക. രാവിലെ പത്ത് മുതൽ പ്രവേശനം സൗജന്യമാണ്.
Third Eye News Live
0
Tags :