video
play-sharp-fill

ഒട്ടും പ്രഫഷണലല്ലാത്ത ട്രെയിലർ: അവതരണതിൽ ആവർത്തനം തുടരുന്നു; യുട്യൂബിൽ ഇതുവരെ ഡിസ് ലൈക്ക് ചെയ്തത് 6.4 കെ ആളുകൾ; വിവാദങ്ങൾ മാമാങ്കത്തിന്റെ ട്രെയിലറിനെ ബാധിച്ചു തുടങ്ങി

ഒട്ടും പ്രഫഷണലല്ലാത്ത ട്രെയിലർ: അവതരണതിൽ ആവർത്തനം തുടരുന്നു; യുട്യൂബിൽ ഇതുവരെ ഡിസ് ലൈക്ക് ചെയ്തത് 6.4 കെ ആളുകൾ; വിവാദങ്ങൾ മാമാങ്കത്തിന്റെ ട്രെയിലറിനെ ബാധിച്ചു തുടങ്ങി

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: വിവാദങ്ങളിൽ മുങ്ങി ഷൂട്ടിംങ് പൂർത്തിയാക്കിയ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ട്രെയിലർ ഇതുവരെ ഡിസ് ലൈക്ക് ചെയ്തത് 6.4 കെ ആളുകൾ. വമ്പൻ മേക്കിംങ് അവകാശപ്പെട്ട ചിത്രത്തിന്റെ ട്രെയിലർ പോലും ശരാശരി നിലവാരത്തിൽ താഴെയാണ്. ഇതാണ് ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെ മോശമാക്കുന്നത്. ഇതാണ് ചിത്രത്തിന്റെ യുട്യൂബ് ട്രെയിലറിനെ ബാധിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കി നിർമ്മിച്ച ചിത്രമാണ് ഇപ്പോൾ വിവാദങ്ങളിൽ കുരുങ്ങി തീയറ്ററിൽ എത്തും മുൻപ് തന്നെ നെഗറ്റീവ് അഭിപ്രായം നേടിയിരിക്കുന്നത്. വൻ ബജറ്റിൽ വമ്പൻ സെറ്റപ്പോടെ ഒരുക്കിയ ചിത്രം ട്രെയിലറുമായി ഇറങ്ങിയപ്പോൾ തന്നെ നെഗറ്റീവ് റിവ്യ നേടിയത് അണിയറ പ്രവർത്തകരിൽ ആശങ്ക ഉണർത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം പാതി വഴി എത്തിയ ശേഷം സംവിധായകനെയും, അണിയറ പ്രവർത്തകരെയും പുറത്താക്കിയത് ചിത്രത്തിന്റെ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ടെന്ന ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു. കഥയും തിരക്കഥയും മോഷ്ടിക്കുകയും, ഒരു രൂപ പോലും നൽകാതെ ഇവരെ പുറത്താക്കുകയും ചെയ്തത് അടക്കം ചിത്രത്തെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഘട്ടം മുതൽ ഇത്തരത്തിലുണ്ടായ വിവാദങ്ങളാണ് മാമാങ്കം ട്രെയിലർ പുറത്ത് വന്നപ്പോഴും കാണുന്നത്.

ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ വരുന്നത് നെഗറ്റീവ് കമന്റുകളാണ്. എന്നാൽ, ഈ കമന്റുകൾ ഹൈഡ് ചെയ്തും, ഡിലീറ്റ് ചെയ്തുമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ രക്ഷപെടുന്നത്. എന്നാൽ, ചിത്രം നവംബർ 21 ന് തീയറ്ററിൽ എത്തുമ്പോൾ ഇത് എങ്ങിനെ പ്രതികരിക്കും എന്ന ആശങ്കയാണ് ഉയരുന്നത്.