
വിജിലന്‍സ് വാരാഘോഷം; സെമിനാര്‍ നടത്തി
കോട്ടയം : വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കോട്ടയം വിജിലന്‍സിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി.കെ. വിനീത് അധ്യക്ഷത വഹിച്ചു.
ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു. വിഎസിബി കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍. രാജന് , വിവിധ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Third Eye News Live
0
Tags :