മകന് കാമുകിയെ പീഡിപ്പിക്കാൻ അമ്മ കൂട്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകനൊപ്പം നിന്ന അമ്മ റിമാൻഡിൽ
ക്രൈം ഡെസക്
തിരുവനന്തപുരം: വാളയാറിനു പിന്നാലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പീഡനക്കേസുകളിൽ വൻ വർധനയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.
ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്തു നൽകിയെന്ന് ആരോപിച്ചാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. വീട്ടിൽ കൊണ്ടുവന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മ അറസ്റ്റ് ചെയ്തു. കരനാവം ചാത്തമ്പറ തവയ്ക്കൽ മൻസിലിൽ നിസ എന്ന് വിളിക്കുന്ന ഹയറുന്നിസ(47) ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ ഷിയാസ് നൗഷാദിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇവർ പെൺകുട്ടിയെ ചാത്തമ്പറ കെഎംഎസ് ഗ്യാരേജിന് സമീപത്തുള്ള വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഷിയാസ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹയറുന്നിസ അറസ്റ്റിലായത്. ഇവരുടെ ഷിയാസ് നൗഷാദ് ഒളിവിലാണ്. കിളിമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ബി.മനോജ് കുമാർ സബ് ഇൻസ്പെക്ടർ അഷറഫ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.