video
play-sharp-fill
വാട്സ്ആപ്പ് ഇനി ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേയ്ക്ക് ; വാട്സ്ആപ്പ് വഴിയുള്ള പേയ്മെൻ്റ് സേവനം ഇന്ത്യയിൽ ഉടൻ ലഭ്യമാകും

വാട്സ്ആപ്പ് ഇനി ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേയ്ക്ക് ; വാട്സ്ആപ്പ് വഴിയുള്ള പേയ്മെൻ്റ് സേവനം ഇന്ത്യയിൽ ഉടൻ ലഭ്യമാകും

 

സ്വന്തം ലേഖകൻ

കൊച്ചി : പണമിടപാടിനും ഇനി വാട്‌സ് ആപ്പിന്റെ സേവനം. പേയ്‌മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലാണ്. പത്ത് കോടി ഉപയോക്താക്കൾ ഇത് ഉപയോഗിക്കുന്നുണ്ട്. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് വാട്‌സ് ആപ്പ് കടന്നുവരുന്നത് പേ ടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങൾക്ക് കനത്ത തിരിച്ചടിയാകും.

എന്നാൽ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യം വിട്ട് പുറത്തുപോവരുത് എന്ന ആവശ്യമാണ് ഇന്ത്യക്കുള്ളത്. റിസർവ് ബാങ്കിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് വിലക്കുകൾ കാരണമാണ് വാട്‌സ്ആപ്പിന്റെ പേമെന്റ് സംവിധാനം ഇന്ത്യയിൽ വൈകുന്നത്. ഇന്ത്യയ്ക്ക് പുറത്താണ് ഡേറ്റ പ്രോസസ് ചെയ്യുന്നത് എങ്കിൽ 24 മണിക്കൂറിനുള്ളിൽ അവ ഇന്ത്യയിൽ തിരികെ എത്തിക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group