കേരള കോൺഗ്രസ്സ് അധികാര തർക്കവിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണ് , കട്ടപ്പന സബ്‌കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകും ; ജോസ്.കെ.മാണി
സ്വന്തം ലേഖിക
കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി എം.പി. ഏതാണ് യഥാർഥ കേരളാ കോൺഗ്രസ് എന്ന തർക്കത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ അന്തിമ തീരുമാനം വന്നതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിലെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ്‌കോടതി വിധിച്ചത്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു.. ഈ വിധിക്കെതിരെ കേരളാ കോൺഗ്രസ്സ് ജോസ് പക്ഷം സമർപ്പിച്ച അപ്പീലാണ് കട്ടപ്പന സബ്‌കോടതി തള്ളിയത്. ഇതോടൊപ്പം പാർട്ടി ഭരണഘടന പ്രകാരമാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേർന്നെന്നുമുള്ള ജോസ് വിഭാഗത്തിന്റെ ഹർജിയിലെ വാദവും കോടതി തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അപ്പീൽ കട്ടപ്പന സബ് കോടതി തള്ളിയത് കേരളാ കോൺഗ്രസ്സ് ഭരണഘടനയുടെ വിജയമാണെന്നാണ് പി.ജെ ജോസഫ് വിഭാഗം പറഞ്ഞു. ജോസ്. കെ മാണി അഹങ്കാരം ഉപേക്ഷിച്ച് പ്രവർത്തകരുടെ താൽപര്യം മനസ്സിലാക്കി പി.ജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കണമെന്നും എം.ജെ ജേക്കബ് പ്രതികരിച്ചു.
കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ, വെള്ളിയാഴ്ച തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരുന്നു. എന്നാൽ അപ്പീൽ തള്ളിയതോടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.