play-sharp-fill
ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

 

സ്വന്തം ലേഖകൻ

കട്ടപ്പന: കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണി പ്രവർത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :