play-sharp-fill
മന്ത്രി മണിയെ പ്രതിരോധിച്ച് ഡ്രൈവറുടെ കുറിപ്പ് വൈറലാകുന്നു: ഇന്നോവയ്ക്കും തേയ്മാനം വരാം; സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്യുന്നു മന്ത്രി മണിയുടെ ഇന്നോവയെപ്പറ്റി

മന്ത്രി മണിയെ പ്രതിരോധിച്ച് ഡ്രൈവറുടെ കുറിപ്പ് വൈറലാകുന്നു: ഇന്നോവയ്ക്കും തേയ്മാനം വരാം; സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്യുന്നു മന്ത്രി മണിയുടെ ഇന്നോവയെപ്പറ്റി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടു ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ മന്ത്രി എം.എം മണിയുടെ ഇന്നോവയും ടയറുമാണ് ചർച്ചാ വിഷയം. മന്ത്രി മണി രണ്ടു വർഷത്തിനിടെ 34 ടയറുകൾ ഇന്നോവ കാറിനു മാറി എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വിവാദം സോഷ്യൽ മീഡിയയിൽ ആളിക്കത്തിയത്. ഇതിനു മറുപടിയുമായി മന്ത്രി എംഎം മണി എത്തുകയും, തുടർന്ന് ഇന്നോവ കമ്പനി തന്നെ വിശദീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മന്ത്രി മണിയെ അനൂകൂലിച്ച ഡ്രൈവറുടെ കുറിപ്പാണ്.
ഈ കുറിപ്പ് വായിക്കാം ..

ഒരു ഡ്രൈവറുടെ കുറിപ്പ്…..

പോസ്റ്റിനു ആധാരം…. MM മണി എന്ന പിണറായി മന്ത്രി സഭയിലെ മന്ത്രി.. തന്റെ വണ്ടിക്കു മുപ്പത്തിരണ്ട് തവണ ടയർ മാറ്റി എന്ന ചൊറിച്ചിൽ…

..അനുഭവസാക്ഷ്യം ആദ്യം…
..കഴിഞ്ഞ ആറു വർഷമായി ഞാൻ ടൊയോട്ട ഇന്നോവ ടാക്സി ഓടിക്കുന്നു..സ്ഥിരമായി ഹൈറേഞ്ചിൽ.. ആദ്യം വന്ന ടയർ 37000 km ഓടി.. അതുകഴിഞ്ഞു ഇട്ടതു 39.. പിന്നെ ഇട്ടതു 50..അത് കഴിഞ്ഞു ഇട്ടത് 55..പിന്നെ ഇപ്പോൾ ഉള്ളത് ഇരുപതിനായിരം ആയി.. മൊത്തം രണ്ടു ലക്ഷം കിലോമീറ്ററിന് ഉള്ളിൽ അഞ്ച് തവണ അതായത് ഇരുപത് ടയറുകൾ.. കൃത്യമായി അലൈൻമെന്റ്.. ബാലൻസിംഗ്.. റൊട്ടേഷൻ ഒക്കെ ചെയ്തു നൂൽ തെളിയുന്ന വരെ ഓടിയിട്ടാണ് ഈ കിലോമീറ്ററുകൾ കിട്ടിയത്.. ഇത് ടൊയോട്ട ഇന്നോവ ആണ്.. ഇനി നാട്ടിലെ സുഹൃത്ത് ക്രിസ്റ്റ ഇറങ്ങിയ ഉടൻ ടോപ് മോഡൽ 24 ലക്ഷം കൊടുത്തു വാങ്ങിയത് പന്ത്രണ്ടായിരം ആയപ്പോൾ നൂൽ തെളിഞ്ഞു പതിനാറായിരം വരെ ഒപ്പിച്ചു ഓടിച്ചു മാറ്റിയ തെളിവ് ഉണ്ട്..
….
..ഇനി MM മണി എന്ന മന്ത്രിയുടെ 32 ടയർ മാറ്റൽ ഒന്നു പരിശോധിച്ച് നോക്കാം.. അദ്ദേഹം ക്രിസ്റ്റ ആദ്യ മോഡൽ ആണ് ഉപയോഗിക്കുന്നത്.. ഇപ്പോൾ ഇറങ്ങുന്നത് ടയർ വെട്ടി തേയുന്ന പ്രശ്നം കുറഞ്ഞവ ആണ്.. അദ്ദേഹം ഇടുക്കി ജില്ലയിൽ ആണ്.. അവിടുന്ന് തിരുവനന്തപുരം വരെ കുറഞ്ഞത് 250 km കാണും.. പിന്നെ ഔദ്യോകീക യാത്രകൾ വേറെയും.. കുറഞ്ഞത് ഒരു ഒന്നരലക്ഷം km എങ്കിലും ഓടി കാണും.. അങ്ങനെ എങ്കിൽ ആദ്യകാല ക്രിസ്റ്റ എങ്കിൽ കുറഞ്ഞത് ഏഴ് തവണ,അല്ലെങ്കിൽ എട്ടു തവണ ടയർ മാറ്റിക്കാണും.. അതായത് 32 എണ്ണം…
..
..ചൊറിച്ചിലിനു മരുന്ന് ഉണ്ട്.. പക്ഷേ പാലായിലും കോന്നിയിലും ഉപതെരഞ്ഞെടുപ്പുകളിൽ ldf നു മികച്ച ജയം ഒരുക്കിയതിനു പിന്നിൽ മണിയാശാൻ എന്ന് സ്നേഹം ഉള്ളവർ വിളിക്കുന്ന കറുത്ത വിദ്യഭ്യാസം കുറഞ്ഞ മന്ത്രി ആയതിന്റെ പേരിൽ ഉള്ള ചൊറിച്ചിലിനു മുള്ള് മുരിക്കിൽ കയറി താഴോട്ടു ഊർന്ന് ഇറങ്ങുക അല്ലാതെ നിലവിൽ മരുന്നില്ല..

വണ്ടികളെ കുറിച്ച് എന്തെങ്കിലും അറിയുന്നവർക്ക് കമന്റിടാം ….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group