video
play-sharp-fill

Tuesday, May 20, 2025
Homeflashതീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...

തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം.

ഇതോടെ കേരളത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരാനാണ് സാധ്യത.

തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments