video
play-sharp-fill

ഇളയദളപതി വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി ; അല്പസമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നു പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ

ഇളയദളപതി വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി ; അല്പസമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നു പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ

Spread the love

 

സ്വന്തം ലേഖിക

ചെന്നൈ: ഇളയ ദളപതി വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. തമിഴ്‌നാട് സംസ്ഥാന പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടർന്ന് സാലിഗ്രാമത്തിലെ വിജയ്യുടെ വീട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വിജയ്യുടെ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അത് കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അജ്ഞാതൻ സംസ്ഥാന പോലീസ് കൺട്രോൾ റൂമിന് നൽകിയ വിവരം. കോൾ വന്നപ്പോൾ തന്നെ നടനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. ആദ്യം തന്നെ വിജയ്യുടെ മാതാപിതാക്കളെ വിവരം അറിയിച്ച് ജാഗ്രതാ നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ്യും ഭാര്യ സംഗീതയും മക്കളും താമസിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലാണ്. അവിടത്തെ വീട്ടിലും പൊലീസ് സുരക്ഷ ഏർപ്പെടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിഷയത്തിൽ സൈബർ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടുള്ള വകുപ്പിലാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോൺവിളി എവിടെ നിന്നുമാണ് വന്നതെന്ന് അന്വേഷിച്ച പൊലീസ് ചെന്നൈയിലുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Tags :