
സ്വന്തം ലേഖകൻ
അയ്മനം: പഞ്ചായത്തിലെ കുടയംപടി – പരിപ്പ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കുക, കല്ലുമട മുതൽ പള്ളിക്കവല വരെ റോഡ് ഉയരം കൂട്ടി ഗതാഗതയോഗ്യമാക്കുക,
ജലനിധിക്കായി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി.
പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുടയംപടി-പരിപ്പ് റോഡ്. 2018, 2019 ലെ പ്രളയത്തിൽ തകർന്ന റോഡിൽ കുഴികളിൽ പെട്ട് അപകടം വർധിച്ചു വരുകയാണ്.
ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ റോഡിലെ കല്ലുമട മുതൽ പള്ളിക്കവല വരെ ഭാഗങ്ങളിൽ വെള്ളം കയറി ബസ് ഉൾപ്പെടെയുള്ള ഗതാഗതം തടസ്സപ്പെട്ട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ഒളശ,
പരിപ്പ്, വരമ്പിനകം, കരീമഠം മേഖലയിലെ ജനങ്ങൾ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയാണ്. അതുകൊണ്ട് കല്ലുമട മുതൽ പള്ളിക്കവല വരെ മണ്ണിട്ട് റോഡ് ഉയർത്തി ഗതാഗത യോഗ്യമാക്കണം.
ജലനിധിക്കായി പൊളിച്ച പഞ്ചായത്ത് റോഡുകൾ തകർന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.ജലനിധിക്കു പൈപ്പ് സ്ഥാപിക്കാൻ പൊളിക്കുന്ന റോഡുകൾ പുനരുദ്ധാരണം ചെയ്യാൻ ജലനിധി ഒരു കോടി രൂപയോളം വകയിരുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് പുനരുദ്ധാരണം ചെയ്യാതെ അനാസ്ഥ തുടരുകയാണ്.
അടിയന്തിരമായി ഈ റോഡുകൾ സഞ്ചാരയോഗ്യമാക്കണം.
ഗജഇഇ നിർവാഹക സമിതി അംഗം അഡ്വ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
ഗജഇഇ നിർവാഹക സമിതി അംഗം അഡ്വ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
അഗസ്റ്റിൻ ജോസഫ്, ദേവപ്രസാദ്, ജോബിൻ ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ബെന്നി സി പൊന്നാരം, റ്റി ആർ വേലായുധൻ നായർ, ജേക്കബ് കുട്ടി, സുമ പ്രകാശ്, ലിപിൻ ആന്റണി, പീലിഫോസ് എന്നിവർ പ്രസംഗിച്ചു.