play-sharp-fill
വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

സ്വന്തം ലേഖകൻ

ഷാർജ: പ്രമുഖ എഴുത്തുകാരി ദുർഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും.


മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസർ എന്നിവർക്കു പുറമേ സാഹിത്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോട്ടയം മാക്സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന വിവരങ്ങളടങ്ങിയ പുസ്തകത്തിന് 299 രൂപയാണ് വില.

വിജയത്തിന്റെ കൈപ്പുസ്തകമെന്നു പ്രസാധകർ വിശേഷിപ്പിക്കുന്ന ഈ മോട്ടിവേഷണൽ പുസ്തകത്തിൽ അമ്പതോളം അധ്യായങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും വിജയത്തിന്റെ തൊട്ടറിവുകൾ ഇവിടെ നിന്നും കണ്ടെടുക്കാവുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മലയാളത്തിൽ ആദ്യമായി ഒരു എഴുത്തുകാരി രചിച്ച പ്രചോദനാത്മക ഗ്രന്ഥം എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. എല്ലാ വീട്ടിലും സൂക്ഷിച്ചു വെക്കാവുന്ന വിധത്തിൽ കുടുംബാംഗങ്ങൾക്ക് എന്നെന്നും ഉപകാരപ്രദമായ രൂപത്തിലുള്ള ഈ പുസ്തകം ലളിതവും മനോഹരവുമായ വിധത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളീയ സാഹര്യങ്ങളെ പരിശോധിച്ചു കൊണ്ടു അവയ്ക്കൊരു പ്രതിവിധി എന്ന രൂപത്തിലാണ് ഇത്തരമൊരു പുസ്തകമെഴുതിയെന്ന് കേരളസംസ്ഥാന ശിശുക്ഷേമ സമിതിയംഗം കൂടിയായ ഗ്രന്ഥകർത്രി ദുർഗ മനോജ് പറഞ്ഞു.

വിജയത്തെക്കുറിച്ച് അറിയാമെങ്കിലും വിജയിക്കാൻ എന്തു ചെയ്യണമെന്ന അജ്ഞതയ്ക്കൊരു പരിഹാരനിർദ്ദേശമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് ജീവിതത്തിൽ ഒരു വഴികാട്ടിയായി തന്നെ നിലകൊള്ളുമെന്നും ദുർഗ മനോജ് അറിയിച്ചു.

റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ 7-ൽ നവംബർ രണ്ട് ശനിയാഴ്ച രാവിലെ 11 മുതലാണ് പരിപാടി.

കൂടുതൽ വിവരങ്ങൾക്ക്
സി.പി. അനിൽകുമാർ (ദുബായ്)
+971 55 770 9273
പുസ്തകലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക്:-
+91 73060 23373
ഓൺലൈനിൽ വാങ്ങുന്നതിന്:- http://www.maxlivemedia.com