play-sharp-fill
മമ്മൂട്ടിയുടെ മാമാങ്കം വിവാദങ്ങളിൽ മുങ്ങുന്നു: നവംബർ 21 ന് റിലീസ് ചെയ്യാനിരിക്കെ ചിത്രം വീണ്ടും വിവാദത്തിൽ മുങ്ങുന്നു; തിരക്കഥ തട്ടിയെടുത്തത് കോടതിയിലേയ്‌ക്കെന്നു സൂചന; പ്രതിഷേധവുമായി ഹേറ്റ് മാമാങ്കം ക്യാമ്പെയിൻ

മമ്മൂട്ടിയുടെ മാമാങ്കം വിവാദങ്ങളിൽ മുങ്ങുന്നു: നവംബർ 21 ന് റിലീസ് ചെയ്യാനിരിക്കെ ചിത്രം വീണ്ടും വിവാദത്തിൽ മുങ്ങുന്നു; തിരക്കഥ തട്ടിയെടുത്തത് കോടതിയിലേയ്‌ക്കെന്നു സൂചന; പ്രതിഷേധവുമായി ഹേറ്റ് മാമാങ്കം ക്യാമ്പെയിൻ

സിനിമാ ഡെസ്‌ക്

കൊച്ചി: അടുത്തിടെ നിരന്തരമായി മമ്മൂട്ടിയുടെ ചിത്രങ്ങൾ തീയറ്ററുകളിൽ എട്ടു നിലയിൽ പൊട്ടുകയാണ്. ഇതിനിടെയാണ് വൻ പ്രതീക്ഷകൾ ഉയർത്തി, കോടികൾ മുടക്കി നാലു ഭാഷകളിൽ മാമാങ്കം തീയറ്ററുകളിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷ ഉയരുന്നത്. നവംബർ 21 ന് തീയറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷ ഉയർത്തിയ മാമാങ്കം പക്ഷേ, ഇപ്പോൾ വിവാദ ചുഴിയിലാണ്. ചിത്രത്തിന്റെ റിലീസിനെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ മോഷണ വിവാദം. മറ്റു മോഷണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കഥയും തിരക്കഥയും തയ്യാറാക്കി, ചിത്രത്തിന്റെ പാതി ഷൂട്ടിംങ് പൂർത്തിയാക്കിയ ശേഷം സംവിധായകനെ ചവിട്ടുപ്പുറത്താക്കുകയായിരുന്നു മാമാങ്കത്തിൽ സംഭവിച്ചത്.

സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ സിനിമയുടെ പാതിവഴിയിൽ വച്ച് ചവിട്ടിപ്പുറത്താക്കിയത് അടക്കമുള്ള നിരവധി വിവാദങ്ങൾക്കാണ് സിനിമ ആദ്യം മുതൽ വേദിയാകുന്നത്. ഈ സാഹര്യത്തിൽ ചിത്രത്തിന്റെ സംവിധാനം പൂർത്തിയായാലും ചിത്രം കോടതികൾ കടന്നു വേണം ഇനി റിലീസിനെത്താൻ. ഈ സാഹചര്യത്തിൽ ഒരു മാസം മാത്രം ബാക്കി നിൽക്കെ നവംബർ 21 ന് സിനിമയുടെ റിലീസ് ഉണ്ടാകുമോ എന്നത് ആശങ്കയിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിൽ നിന്നും സംവിധായകനെയും അഭിനേതാക്കളെയും അടക്കം ആദ്യഘട്ടത്തിൽ തെറുപ്പിച്ചത് വിവാദമായി മാറിയിരുന്നു. ഇതിനെതിരെ ഒസ്‌കാർ അവാർഡ് ജേതാവ് റസൂൽപ്പൂക്കുറ്റി തന്നെ രംഗത്ത് എത്തിയിരുന്നു. സീനിമയിലെ പ്രധാന താരങ്ങളിൽ ഒന്നായ യോധാവിന്റെ വേഷം ചെയ്യാനെത്തിയ ക്യൂൻ ഫ്രെയിം ്ധ്രുവിനെയാണ് ആദ്യം ചിത്രത്തിൽ നിന്നും പുറത്തക്കിയത്. പിന്നാലെയാണ് തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട്ട് ഡയറ്ക്ടർ സുനിൽ ബാബു, കോസ്റ്റിയും ഡയറക്ടറും ഡിസൈനറുമായ അനു വർധനൻ എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി ചിത്രത്തിൽ നിന്നും തെറിച്ചു.

ഇതിനു ശേഷമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ളയെ തെറിപ്പിച്ചത്. സജീവ് പിള്ളയെ ഒരു രൂപ പോലും പ്രതിഫലം നൽകാതെ ചിത്രത്തിൽ നിന്നും പുറത്താക്കുകയായിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം കൂടുതൽ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേയ്ക്കു നീങ്ങിയത്. പ്രതിഫലം പോലും നൽകാതെ സജീവ് പിള്ളയുടെ തിരക്കഥയും കഥയും ചിത്രത്തിന് ഉപയോഗിച്ചു. ഇത് കൂടാതെയാണ് സജീവ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിന്റെ ഭാഗങ്ങൾ യാതൊരു മടിയും കൂടാതെ സിനിമയുടെ ട്രെയിലറിനും ടീസറിനുമായി ഉപയോഗിച്ചത്.

ഏറ്റവും മോശമായി രീതിയിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംങ് അടക്കം പുരോഗമിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ മുടക്ക് മുതൽ പോലും തിരിച്ചു പിടിക്കാനുള്ള ചിത്രത്തിന്റെ ശ്രമത്തിന് ഈ വിവാഹങ്ങൾ വൻ തിരിച്ചടിയായേക്കും.