video
play-sharp-fill
ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്

ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലുള്ള ഹോട്ടല്‍ ഫോര്‍ ഫോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്ങും ഗ്രേപ്പ് സ്റ്റോമ്പിങ്ങും നടന്നു.

സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, അമേയ മാത്യു, വൈഷ്ണവി വേണുഗോപാല്‍, അയ്യപ്പന്‍, ബിയോണ്‍, സെലിബ്രിറ്റി ഷെഫ് തസ്‌നീം അസീസ് തുടങ്ങിയവര്‍ കേക്ക് മിക്‌സിങ്ങിലും ഗ്രേപ്പ് സ്റ്റോമ്പിങ്ങിലും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോര്‍ പോയിന്റ് ഷെറാട്ടണിന്റെ ആഗോള വളര്‍ച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി ബെസ്റ്റ് ബ്രൂ ഗാര്‍ഡന്‍ എന്ന പരിപാടിക്കും തുടക്കമായി.

വൈവിധ്യങ്ങളായ രുചിക്കൂട്ടുകള്‍ക്ക് പുറമേ സെലിബ്രിറ്റി ഡിജെ ശേഖര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിജെകളുടെയും മ്യൂസിക് ബാന്‍ഡുകളുടെയും സംഗീതപരിപാടികളും ഒരുക്കിയിട്ടുള്ള പരിപാടി ഞായറാഴ്ച സമാപിക്കും.