play-sharp-fill
കോഴിക്കൂടിന് കാവൽ കുറുക്കൻ തന്നെ , വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ

കോഴിക്കൂടിന് കാവൽ കുറുക്കൻ തന്നെ , വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ

 

സ്വന്തം ലേഖിക

കോഴിക്കോട്: വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജേഷ്. എന്നാൽ കുട്ടികൾക്ക് എതിരായ ഒരു കുറ്റകൃത്യത്തിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാളയാർ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളിൽ ഹാജരാകാത്ത ആളുകളെയാണ് സി.ഡബ്ല്യു.സി ചെയർമാനായി നിയമിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.


മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ എൻ. രാജേഷ് ആയിരുന്നു. കേസിന്റെ വിചാരണ വേളയിൽ ഇയാളെ ശിശുക്ഷേമ സമിതി ചെയർമാനായി നിയമിച്ചു. പ്രദീപ് കുമാറിനെയും കോടതി കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയർമാനെതിരെ ഉയരുന്ന ആരോപണം.സാങ്കേതിക കാരണങ്ങളുടെ പേരിൽ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ സംഭവത്തിനെതിരെ വളരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉടനീളം നടക്കുന്നത്. പെൺകുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായെന്നു വ്യക്തമായിട്ടും പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ വളരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Tags :