play-sharp-fill
കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിലിനു മുന്നിലെ അനധികൃത തിരിവ്: അടച്ചു പൂട്ടാൻ ചിങ്ങവനം പൊലീസ് കെ.എസ്.ടി.പിയ്ക്കു കത്തു നൽകും; കത്തു നൽകുന്നത് ചിങ്ങവനം എസ്.എച്ച്.ഒ

കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിലിനു മുന്നിലെ അനധികൃത തിരിവ്: അടച്ചു പൂട്ടാൻ ചിങ്ങവനം പൊലീസ് കെ.എസ്.ടി.പിയ്ക്കു കത്തു നൽകും; കത്തു നൽകുന്നത് ചിങ്ങവനം എസ്.എച്ച്.ഒ

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനായി അനധികൃതമായി നിർമ്മിച്ച തിരിവ് അടച്ചു പൂട്ടാനൊരുങ്ങി ചിങ്ങവനം പൊലീസ്. ഈ റോഡിലെ തിരിവ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ്‌കുമാർ കെ.എസ്.ടി.പി മൂവാറ്റുപുഴ അസി.എൻജിനീയർക്ക് കത്തു നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ടി.പി അധികൃതർ അടുത്ത ദിവസം തന്നെ ഈ തിരിവ് അടച്ചു പൂട്ടാൻ നടപടിയെടുക്കും. അനധികൃതമായി വിൻസർ കാസിൽ ബാർ ഹോട്ടലിനു വേണ്ടി മാത്രമാണ് നാലുവരിപ്പാതയ്ക്കു നടുവിൽ, അനധികൃതമായി നിർമ്മിച്ച തിരിവാണ് അപകടമുണ്ടാക്കുന്നതെന്ന് ഞായറാഴ്ച തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്ത് വിട്ടത്.


ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി പ്രദേശത്ത് ഒത്തു ചേർന്നു. തുടർന്ന് ഇവിടെ എത്തിയ നാട്ടുകാർ വിൻസർ കാസിൽ ബാർ ഹോട്ടലിനു മുന്നിലെ തിരിവ് ജനകീയ മതിൽ തീർത്ത് അടയക്കാനും തീരുമാനിച്ചു. എന്നാൽ, ഇത്തരത്തിൽ താല്കാലികമായി ക്രമീകരണം ഒരുക്കുന്നതിലെ അപകടം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ജനങ്ങളുമായി പങ്കു വ്ച്ചു. നാട്ടുകാരുടെ പ്രതിഷേധവും, ആവശ്യങ്ങളും കേട്ട ഇൻസ്‌പെക്ടർ റോഡ് അടച്ചു പൂട്ടാൻ കെ.എസ്.ടി.പിയ്ക്കു കത്തു നൽകാം എന്നറിയി്ച്ചു. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിൻസർ കാസിൽ ബാർ ഹോട്ടലിന് കച്ചവടം കൂട്ടുന്നതിനു വേ്ണ്ടിമാത്രമാണ് നാലുവരിപ്പാതയ്ക്കു മധ്യത്തിലായി ഇത്തരത്തിൽ തിരിവ് നിർമ്മിച്ചതെന്നാണ് ആരോപണം. ഈ ആരോപണം നിലനിൽക്കുമ്പോഴാണ് പ്രദേശത്ത് നൂറ് കണക്കിന് അപകടങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അപകടം ഒഴിവാക്കാൻ പൊലീസ് ഇടപെട്ടത്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലെ റോഡിൽ, വിൻസർ കാസിലിനു മുന്നിലെ തിരിവിലൂടെ അശ്രദ്ധമായി എത്തിയ സ്‌കൂട്ടർ റോഡിനു നടുവിലൂടെ മുറിച്ച് കടക്കുകയും, കെഎസ്ആർടിസി ബസിനു മുന്നിൽ കുടുങ്ങുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂലവട്ടെ കുന്നമ്പള്ളി തടത്തിൽ മനോഹരന്റെ മകൻ അനുരാജ് (39), സനോജ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇതുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.