play-sharp-fill
രണ്ട് വയസ്സുകാരനായി ലോകം പ്രാർത്ഥനയിൽ; തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ ബാലനെ രക്ഷിക്കാൻ അവസാനശ്രമവും നടത്തി രക്ഷാസേന, രക്ഷപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുൻപത്തെ വീഡിയോ

രണ്ട് വയസ്സുകാരനായി ലോകം പ്രാർത്ഥനയിൽ; തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ ബാലനെ രക്ഷിക്കാൻ അവസാനശ്രമവും നടത്തി രക്ഷാസേന, രക്ഷപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുൻപത്തെ വീഡിയോ

സ്വന്തം ലേഖിക

തിരുച്ചിറപ്പള്ളി : തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസ്സുകാരൻ സുജിത്തിനെ ശ്രം 50 മണിക്കൂറിന് ശേഷവും പൈലിങ്ങ് നടത്തുന്ന വലിയ റിംഗ് ഇപയോഗിച്ച് 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമ്മിക്കുന്ന ജോലിയണ് പുരോഗമിക്കുന്നത്. എന്നാൽ ബാലനെ കുഴൽകിണറ്റിൽ നിന്നും രക്ഷിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

രണ്ടുവർഷം മുൻപ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വിഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ ഇതുവരെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ഓഗസ്റ്റ് 16നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ സംഭവം നടന്നത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽ കിണറിൽ വീണത്.15 അടിയോളം താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഇതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്.