മേട്ടൂർ ജന്മശതാബ്ദി ആഘോഷം തിരുനക്കരയിൽ: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകൻ
കോട്ടയം: അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ ജന്മ ശതാബ്ദി ആഘോഷം തിരുനക്കര മൈതാനത്തു വച്ചു നടക്കുന്നതിനാൽ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് 3000 ഓളം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. ഈ സാഹചര്യത്തിലാണ് ഉ്ച്ചയ്ക്ക് രണ്ടു മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ റോഡേ കിഴക്കു നിന്നും ടൌണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിലെത്തി ലോഗോസ് ജംഗ്ഷൻ – ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ ബോർഡ് – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.
എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.
നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – ചാലുകുന്നു – അറുത്തൂട്ടി വഴി പോകേണ്ടതാണ്.
എം.സി.റോഡേ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മംഗളം ഓഫീസ് ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം – ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം.