video
play-sharp-fill
മോഷണ ഭീഷണിയില്‍ തിരുവഞ്ചൂര്‍ ഗ്രാമം തിരുവഞ്ചൂര്‍: രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല

മോഷണ ഭീഷണിയില്‍ തിരുവഞ്ചൂര്‍ ഗ്രാമം തിരുവഞ്ചൂര്‍: രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല

സ്വന്തം ലേഖകൻ

അയർക്കുന്നം: നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി  കിഴക്കേടനയ്ക്ക് സമീപം ഇളംകുളം  ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച രാതിയില്‍ മോഷണം പോയത്.

മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസിന് സമീപമാണ് ഷൈജുവിന്റെ വീട്. വീട്ടിലേയ്ക്ക് പോകാന്‍ നടപ്പാത മാത്രമുള്ളതിനാല്‍ ബൈപ്പാസില്‍ ഇളംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഓട്ടോറിക്ഷ പാര്‍ക്കുചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12 മണിയോടെയാണ് സമീപത്തെ ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് അടച്ചട്ട് ഉടമ പോയത്. അപ്പോള്‍ ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നു. പിന്നീട് ഒരു മണിയോടെയാണ് സമീപത്തെ ഒരു കുടുംബം യാത്രകഴിഞ്ഞ് തിരികെ എത്തിയത്.

അപ്പോള്‍ അവിടെ ഓട്ടോറിക്ഷ ഇല്ലായിരുന്നതായി അവരും പറയുന്നു. രാത്രി 12നും 1നും ഇടയ്ക്കാണ് വാഹനം മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. തിരുവഞ്ചൂര്‍ കിഴക്കേനടയിലെ സ്റ്റാന്‍ഡിലാണ് ഷൈജു ഓട്ടോറിക്ഷ ഓടിക്കുന്നത്.

ഷൈജുവിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു ഓട്ടോറിക്ഷ. അയര്‍ക്കുന്നം പോലീസ് കേസെടുത്തു. തിരുവഞ്ചൂരും സമീപപ്രദേശത്തും കഴിഞ്ഞ രണ്ടുമാസക്കാലമായി മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്.

തിരുവഞ്ചൂര്‍, കുരിശുപള്ളി, തൂത്തൂട്ടി എന്നി പ്രദേശങ്ങളില്‍ കടകളിലും ദേവാലയങ്ങളുടെ കാണിക്കവഞ്ചിയും കുത്തിത്തുറന്നു കവര്‍ച്ച നടത്തി. തിരുവഞ്ചൂര്‍ കേന്ദ്രമാക്കി പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.