play-sharp-fill
കരമനയിലെ ദുരൂഹമരണങ്ങൾ ; കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർ.എസ്.എസും തട്ടിയെടുത്തതായി ആരോപണം

കരമനയിലെ ദുരൂഹമരണങ്ങൾ ; കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർ.എസ്.എസും തട്ടിയെടുത്തതായി ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കരമനയിലെ കൂടത്തില്‍ കുടുംബത്തിന്റെ ഭൂമി ആര്‍.എസ്.എസിന് ലഭിച്ചിട്ടുണ്ടെന്ന് ആരോപണം ഉയർന്നു. ഭൂമി ആര്‍.എസ്.എസിന്റെ ചില നേതാക്കള്‍ വീതിച്ച്‌ എടുത്തതായി അറിഞ്ഞിരുന്നെന്ന് കൂടത്തില്‍ കുടുംബത്തിന്റെ ബന്ധു ഹരികുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രവീന്ദ്രന്‍ നായരാണ് ഭൂമി പതിച്ചുനല്‍കിയതെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി.


കാലടിയിലെ ഭൂമി കൈമാറ്റങ്ങള്‍ക്ക് ജില്ലയില്‍ സ്വാധീനമുള്ള പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ആര്‍.എസ്.എസ് ഭൂമി കൈവശപ്പെടുത്തുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നതായി ഹരികുമാര്‍ വെളിപ്പെടുത്തി.ഭൂമി വിഷയത്തെ തുടര്‍ന്ന് കുടുംബാംഗമായ ബി.ജെ.പി ജില്ലാ ഭാരവാഹി, പ്രദേശത്തെ ആര്‍.എസ്.എസ് നേതാക്കളുമായി നിസ്സഹകരണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.എസ്.എസ് ട്രസ്റ്റിന്റെ പേരില്‍ ഏഴുസെന്റ് ഭൂമി രവീന്ദ്രന്‍ നായര്‍ പതിച്ചുനല്‍കിയെന്ന ആരോപണം സിപിഎമ്മും ഏറ്റെടുത്തിട്ടുണ്ട്.

കൂടത്തില്‍ കുടുംബക്ഷേത്രത്തിന്റെ ആവശ്യത്തിനായി മുപ്പത് സെന്റ് ഭൂമി നല്‍കാമെന്ന് രവീന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നെങ്കിലും ആര്‍ എസ് എസ് നേതാക്കളെ ഇടപെടുത്തി അത് ഇല്ലാതാക്കിയെന്നാണ് ആക്ഷേപം. ഇക്കാരണത്തില്‍ കുടുംബാംഗമായ ബി.ജെ.പി ജില്ലാ ഭാരവാഹിയും ആര്‍.എസ്.എസുകാരും ഉള്‍പ്പെട്ട ക്ഷേത്രസേവാസമിതിയുമായി പ്രാദേശിക ആര്‍.എസ്.എസ് നിസ്സഹകരണത്തിലാണ്

Tags :