ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് ; ഓൺലൈൻ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാല് പേർ പിടിയിൽ
സ്വന്തം ലേഖിക
കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37), മലപ്പുറം പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്സ്‌വെല്‍ ഗബ്രിയേല്‍(25), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22) എന്നിവരാണ് പോലീസ് പിടിയിലായത്.
ഓൺലൈനായി വിവിധ വെബ് സൈറ്റുകളിലൂടെ എസ്കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തു വന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്..
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതോടെയാണ് സംഘം പിടിയിലായത്.
മുംബൈ സ്വദേശികളായ രണ്ടു യുവതികള്‍ താമസിക്കുന്ന ഹോട്ടലില്‍ മുറിയില്‍ ഇവര്‍ കയറി നടത്തിയ കൊള്ളയെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മാക്സ് വെലും ജോയലും മുറിയില്‍ അതിക്രമിച്ചു കയറി വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. ക്രൈബ്രാഞ്ച് പോലീസാണെന്നു പറഞ്ഞശേഷം മൊബൈല്‍ ഫോണില്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെയെന്ന് അന്വേഷിച്ചു. റൂമില്‍ കഞ്ചാവ് ഉണ്ടോ എന്നു ചോദിച്ചു പരിശോധനയും നടത്തി.
ഇതിനിടെ പ്രതികള്‍ ഫോണ്‍ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. ഇരുവരുടെയും ഫോണുകള്‍ പിടിച്ചു വാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്നരാക്കി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഉടന്‍ പൊലീസിന് വിവരം കിട്ടിയതോടെ എസിപി ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ പിടിയിലായത്. ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘത്തില്‍ ഇവരെ കൂടാതെ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് വിവരം. പോലീസ് അന്വേഷണം തുടരുന്നു