play-sharp-fill
മൂന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പാലക്കാട്ട്   പിടിയിൽ

മൂന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പാലക്കാട്ട് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട് : മൂന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പാലക്കാട് കെ എസ് ആർ ടി സി സി ബസ് സ്റ്റാൻഡിനു സമീപം വച്ചു പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.ഒറീസ, കന്തമൽ, ബെഡ കെട്ട സ്വദേശി ജിബൻ ബന്ധു ദിഗാൽ (19) ആണ് പിടിയിലായത്.


സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരും.

തൃശൂർ, എറണാകുളം ജില്ലകളിലെ അന്യസംസ്ഥാന തൊഴിലാളികൾ , സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. ഒറീസ്സയിൽ നിന്നും ട്രൈയിൻ മാർഗ്ഗം കോയമ്പത്തൂരെത്തി ബസ്സ് മാർഗ്ഗം തൃശൂരിലേക്ക് കഞ്ചാവ് കത്തുന്നതിനിടെയാണ് പിടിയിലായത്. ഒറീസ്സയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പോലീസിന് മൊഴി നൽകി .

പ്രതിയെ നാളെകോടതിയിൽ ഹാജരാക്കും. പാലക്കാട് ഡിവൈഎസ്പി സാജു കെ എബ്രഹാം, പാലക്കാട് സൗത്ത് അഡീഷണൽ എസ് ഐ മുനിദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, മുഹമ്മദ് ഷരീഫ്, സത്താർ, ഷെയ്ഖ് മുസ്തഫ, വിനോദ്, ഷൈജു ,കൃഷ്ണദാസ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സി.വിജയാനന്ദ്, സൂരജ്, കെ. അഹമ്മദ് കബീർ, ആർ.വിനീഷ്, ദിലീപ്, ആർ. രാജീദ്, ഷനോസ് , എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.