play-sharp-fill
വാളയാർ പീഡനക്കേസ് : ഈ വിധി പ്രതീക്ഷിച്ചില്ല ; പോലീസിന് വീഴ്ച പറ്റിയെന്നു പെൺകുട്ടികളുടെ മാതാവ്

വാളയാർ പീഡനക്കേസ് : ഈ വിധി പ്രതീക്ഷിച്ചില്ല ; പോലീസിന് വീഴ്ച പറ്റിയെന്നു പെൺകുട്ടികളുടെ മാതാവ്

വാളയാർ പീഡനക്കേസ് : ഈ വിധി പ്രതീക്ഷിച്ചില്ല ; പോലീസിന് വീഴ്ച പറ്റിയെന്നു പെൺകുട്ടികളുടെ മാതാവ്

സ്വന്തം ലേഖിക

പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. സംഭവത്തിൽ പൊലിസ് വീഴ്ച വരുത്തിയതായി പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. കേസിന്റെ വിധി ഇന്നാണെന്നുപോലും അറിയില്ലായിരുന്നു. പ്രതികളെ വെറുതെ വിടുമെന്നും വിചാരിച്ചില്ല കേസിൽ പൊലിസ് വീഴ്ച വരുത്തിയെന്നും വേണ്ടവിധത്തിൽ കേസ് അന്വേഷിച്ചിട്ടില്ലെന്നും പെൺകുട്ടിളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളാണ് ആത്മഹത്യ ചെയ്തത്. മൂത്തകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലിസ് കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് റിപ്പോർട്ട് ഞങ്ങളെ കാണിച്ചിരുന്നത്.പെൺകുട്ടികൾ 40 ദിവസത്തെ വ്യത്യാസത്തിലാണ് ആത്മഹത്യ ചെയ്തത്.മൂത്തകുട്ടി പലതവണ പീഡനത്തിനിരയായിരുന്നു. ഇവയെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നെന്നും അവർ പറഞ്ഞു.

വി.മധു, എം.മധു, ഷിബു എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികളിൽ ഒരാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാലക്കാട് പോക്സോ കോടതിയുടെ നടപടി.

കേസിലെ പ്രായപൂർത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. 2017ലാണ് ലൈംഗിക പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്.