
സ്വന്തം ലേഖിക
തിരുവനന്തപുരം: ജാതി സമുദായ സമവാക്യങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ പ്രതികരണം എന്ന നിലയിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് എം.എൽ.എ സ്ഥാനം രാജിവച്ച് എം.പിയാകാൻ പോയവരെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണയായി കേരളത്തിൽ കോൺഗ്രസിനാണ് ഈ പതിവ്. എന്നാൽ, ഇത്തവണ ഇതിൽ നിന്നും വിഭിന്നമാണ്. ‘ജനങ്ങൾ വോട്ടുചെയ്തു എം.എൽ.എ ആക്കിയ വ്യക്തികൾ അപ്പണി ഇട്ടിട്ട് എം.പിയാവാൻ പോയ, അതുവഴി ഉപതെരഞ്ഞെടുപ്പ് എന്ന അനാവശ്യ ചെലവ് അടിച്ചേൽപ്പിച്ച മണ്ഡലങ്ങളിലെല്ലാം ജനം നല്ലതുപോലെ തിരിച്ചു കുത്തി. വട്ടിയൂർക്കാവും, കോന്നിയിലും അരൂരിലും അത് പ്രകടമാണ്’എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എം.എൽ.എ ആയൊരാൾ രാജിവെച്ചു എം.പി ആകാൻ പോയാൽ അയാളെ അയോഗ്യനാക്കാൻ കേസ് കൊടുക്കാമോ? ഉപതിരഞ്ഞെടുപ്പ് ചെലവ് അയാളിൽ നിന്ന് ഈടാക്കാൻ വിധിക്കാൻ ഹൈക്കോടതിക്ക് പറ്റുമോ എന്നൊക്കെയാണ് എനിക്ക് കഴിഞ്ഞ 3 മാസത്തിനിടെ ഏറ്റവും കൂടുതൽ കിട്ടിയ മെസേജ്.
എല്ലാ സമവാക്യങ്ങൾക്കും അപ്പുറം മധ്യവർഗ്ഗത്തിനെ സ്വാധീനിച്ച ഒരു കാര്യമുണ്ട്.ചാനലുകൾ അത് പറഞ്ഞ് കേൾക്കുന്നില്ല
ജനങ്ങൾ വോട്ടുചെയ്തു എംൽഎ ആക്കിയ വ്യക്തികൾ അപ്പണി ഇട്ടിട്ട് എംപി യാവാൻ പോയ, അതുവഴി ഉപതെരഞ്ഞെടുപ്പ് എന്ന അനാവശ്യ ചെലവ് അടിച്ചേൽപ്പിച്ച മണ്ഡലങ്ങളിലെല്ലാം ജനം നല്ലതുപോലെ തിരിച്ചു കുത്തി. വട്ടിയൂർക്കാവും, കോന്നിയിലും അരൂരിലും അത് പ്രകടമാണ്. എറണാകുളം നല്ലതുപോലെ വോട്ടു കുറഞ്ഞെങ്കിലും യൂഡിഎഫ് കഷ്ടിച്ച് രക്ഷപ്പെട്ടു.
ശരിയല്ലേ ?