video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
Homeflashഅഞ്ചിൽ മൂന്നു പിടിച്ച് യുഡിഎഫ്: രണ്ടു സീറ്റ് എൽഡിഎഫ് പിടിച്ചു വാങ്ങിയപ്പോൾ ഷാനിമോളുടെ പോരാട്ട വീര്യം...

അഞ്ചിൽ മൂന്നു പിടിച്ച് യുഡിഎഫ്: രണ്ടു സീറ്റ് എൽഡിഎഫ് പിടിച്ചു വാങ്ങിയപ്പോൾ ഷാനിമോളുടെ പോരാട്ട വീര്യം അരൂരിൽ മൂവർണ്ണക്കൊടി പാറിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കയ്യിലിരുന്ന രണ്ടു സീറ്റുകൾ നഷ്ടമായെങ്കിലും, എൽഡിഎഫിന്റെ ചുവപ്പൻ കോട്ട തിരികെ പിടിച്ച പെൺപടക്കുതിരയുമായി യുഡിഎഫ് അഭിമാനപ്പോരാട്ടം നിലനിർത്തി. രണ്ടു മാസത്തിനിടെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറിൽ മൂന്നിടത്ത് വിജയം പിടിച്ച് എൽഡിഎഫും യുഡിഎഫും തുല്യനില പാലിച്ചു. ഇതോടെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും അശ്വാസമായി.

യുഡിഎഫിന്റെ കയ്യിലിരുന്ന വട്ടിയൂർകാവിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തും കോന്നിയിൽ കെ.യു. ജനീഷ്‌കുമാറും വിജയം നേടിയത് സർക്കാരിനും പിണറായി വിജയനും സിപിഎമ്മിനും നൽകുന്ന ആശ്വാസം ചെറുതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടിയൂർകാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രശാന്തിന്റെ വിജയം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലത്തിലാണ് ഇത്തവണ അട്ടിമറി വിജയം പ്രശാന്ത് പിടിച്ചെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ഫോട്ടോഫിനിഷെന്നും എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തെറ്റിച്ചു കൊണ്ട് ആദ്യം മുതൽ ലീഡ് നില നിർത്തിക്കൊണ്ടാണ് പ്രശാന്ത് മുന്നേറിയത്. തപാൽ വോട്ട് മുതൽ യുഡിഎഫ് കോട്ടകളിലെല്ലാം മികവ് കാട്ടിക്കൊണ്ട് ഘട്ടം ഘട്ടമായി ഭൂരിപക്ഷം ഉയർത്തുകയായിരുന്നു. ഇതാദ്യമായിട്ടാണ് വട്ടിയൂർകാവ് മണ്ഡലമായി പുനർനിർണ്ണയം നടത്തിയ ശേഷം എൽഡിഎഫ് ആദ്യമായിട്ടാണ് വിജയം നേടുന്നത്.

കഴിഞ്ഞ തവണ കെ മുരളീധരൻ 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫിന് ശക്തമായ ഉയർത്തെഴുന്നേൽപ്പാണ് ഈ വിജയം. എൻഎസ്എസിന്റെ പിന്തുണ ഉണ്ടായിട്ടും കോൺഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപിയ്ക്ക് മുന്നാം സ്ഥാനത്ത് വന്നു.

വോട്ട് ഇങ്ങനെ

വട്ടിയൂർക്കാവ്

ലീഡ് – 14465
എൽഡിഎഫ് വി.കെ പ്രശാന്ത് – 54830
യുഡിഎഫ് കെ.മോഹൻകുമാർ – 40365
ബിജെപി എസ്.സുരേഷ് – 27453

കോന്നിയിൽ മുപ്പത്തഞ്ചുകാരനായ ജെനീഷ്‌കുമാറിന്റെ വിജയം എൽഡിഎഫിന്് നൽകുന്ന ആശ്വാസം ചെറുതല്ല. റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യത്തിൽ യുഡിഎഫിൽ തർക്കം നില നിന്ന കോന്നിയിൽ 23 വർഷത്തിന് ശേഷമാണ് എൽഡിഎഫ് തിരിച്ചുവരുന്നത്. ശബരിമലയും മറ്റു വിഷയങ്ങളുമെല്ലാം ബിജെപി വിഷയമാക്കിയെങ്കിലും അതൊന്നും കാര്യമായി ഏശാതെയാണ് ജനീഷ്‌കുമാർ വിജയം നേടിയത്. ബിജെപിയുടെ കെ സുരേന്ദ്രന് മുന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സാമുദായിക ഇടപെടലും രാഷ്ട്രീയ ഉൾപ്പോരുകളും കണ്ട രണ്ടു മണ്ഡലത്തിലും എൽഡിഎഫ് പ്രവർത്തകർക്ക് വലിയ ആഹ്ലാദമാണ് നൽകിയിരിക്കുന്നത്.

വോട്ട് നില ഇങ്ങനെ

കോന്നി

ലീഡ് – 9953
എൽഡിഎഫ് കെ.യുജനീഷ് കുമാർ – 54099
യുഡിഎഫ് പി.മോഹൻരാജ് – 44146
ബിജെപി കെ.സുരേന്ദ്രൻ – 39786

ഗൗരിയമ്മയ്ക്ക് ശേഷം ഇടത് കോട്ടയായ അരൂരിൽ വിജയിക്കുന്ന വനിതയായി ഷാനിമോൾ ഉസ്മാൻ മാറി. രാഷ്ട്രീയം മാത്രം ചർ്ച്ച ചെയ്ത തിരഞ്ഞെടുപ്പിൽ വിജയം നേടാൻ എൽഡിഎഫിന് സഹായകരമായത് അരൂരിന്റെ രാഷ്ട്രീയം തന്നെയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി പോൾ ചെയ്തത് ഷാനിമോൾക്ക് സഹായകരമായി. മുപ്പത് വർഷത്തോളം ഗൗരിയമ്മയും, മൂന്നു തവണ തുടർച്ചയായി എ.എം ആരിഫും മത്സരിച്ച അരൂരിലും ആദ്യമായാണ് കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വിജയിക്കുന്നത്.

അരൂർ

ലീഡ് – 1992
യുഡിഎഫ് ഷാനിമോൾ ഉസ്മാൻ – 68530
എൽഡിഎഫ് മനു സി.പുളിക്കൻ – 66538
എൻഡിഎ പ്രകാശ് ബാബു – 16101

കനത്ത മഴയും പാലാരിവട്ടം പാലവും മരട് ഫ്‌ളാറ്റ് വിഷയവും ഒന്നും എറണാകുളത്തെ കോൺഗ്രസിന്റെ വിജയത്തെ ബാധിച്ചില്ല. ഹൈബി ഈഡൻ നേടിയ മുപ്പതിനായിരത്തിന്റെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും, വൻ വിജയം തന്നെയാണ് യുഡിഎഫ് നേടിയത്. മഴയും, നഗരസഭയ്‌ക്കെതിരായ പ്രതിഷേധവും ഒന്നും എറണാകുളത്തെ വോട്ടിൽ പ്രതിഫലിച്ചില്ല.

എറണാകുളം

ലീഡ് – 3750
യുഡിഎഫ് ടി.ജെ വിനോദ – 37891
എൽഡിഎഫ് മനു റോയി – 34141
എൻഡിഎ സി.ജി രാജഗോപാൽ – 13351

കഴിഞ്ഞ തവണ 86 വോട്ടിന്റെ മാത്രം ലീഡിന വിജയിച്ച മണ്ഡലത്തിൽ 11385 വോട്ടിനാണ് മ്‌ഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയുടെ വിജയം. ഇത് മുസ്ലീം ലീഗിനും കോൺഗ്രസിനും യുഡിഎഫിനു നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ തവണ നേടിയ 56781 വോട്ടിൽ നിന്നും 49516 വോട്ടിലേയ്ക്ക് ബിജെപിയുടെ വോട്ടു കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ തവണ 42565 വോട്ട് നേടിയ സിപിഎമ്മിന് ഇക്കുറി 33346 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്. ഇത് സിപിഎമ്മിന് വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാക്കേണ്ടി വരും.

മഞ്ചേശ്വരം

ലീഡ് – 7923

യുഡിഎഫ് എം.സി കമറുദീൻ – 65407
ബിജെപി രവീശതന്ത്രി കുണ്ടാർ – 57484
എൽഡിഎഫ് എം. ശങ്കർറായി – 38233

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments