video
play-sharp-fill
രാജ്യതലസ്ഥാനത്ത് കള്ളപ്പണവേട്ട ; 1000 കോടി ഇൻകംടാക്‌സ് റെയ്ഡിൽ പിടികൂടി

രാജ്യതലസ്ഥാനത്ത് കള്ളപ്പണവേട്ട ; 1000 കോടി ഇൻകംടാക്‌സ് റെയ്ഡിൽ പിടികൂടി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന ഇൻകംടാക്‌സ് റെയ്ഡിൽ 1000 കോടിയുടെ കള്ളപ്പണം പിടികൂടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-ഗവേണൻസ്, ഫിനാൻഷ്യൽ സർവീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്റെ സൂചനകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനാണ് നോട്ടുനിരോധിച്ചതെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും നോട്ടുനിരോധനത്തിന് ശേഷവും കള്ളപ്പണത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് സംഭവം.