സ്വന്തം ലേഖിക
കാസർകോട്: മഞ്ചേശ്വരത്ത് താൻ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർഥി എംസി കമറുദ്ദീൻ. പ്രധാന പഞ്ചായത്തുകളിൽ കൂടി വോട്ടെണ്ണിക്കഴിഞ്ഞാൽ ലീഡ് നില ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും താൻ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടാണ് ഇത്തവണ നേടിയതെന്നും എംസി കമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ 6601 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സ്ഥാനാർഥി രവീഷ് താന്ത്രി കുൻഠാറാണ് രണ്ടാം സ്ഥാനത്തുള്ളത്. 21864 വോട്ടുകളാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റേ 12297 നേടി മൂന്നാംസ്ഥാനത്ത് തുടരുകയാണ്.