play-sharp-fill
മഹാരാഷ്ട്രയിൽ ബിജെപി മുന്നിൽ ; ഹരിയാനയിൽ കോൺഗ്രസിന് നേരിയ മുന്നേറ്റം

മഹാരാഷ്ട്രയിൽ ബിജെപി മുന്നിൽ ; ഹരിയാനയിൽ കോൺഗ്രസിന് നേരിയ മുന്നേറ്റം

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം. മഹാരാഷ്ട്ര-ബി.ജെ.പി 167, കോൺഗ്രസ് 85, ഹരിയാന ബി.ജെ.പി-45,കോൺഗ്രസ് 28 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. ഹരിയാനയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാദ്ധ്യതകളും ചില എക്സ്റ്റ്പോളുകൾ പ്രവചിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, ബി.ജെ.പി അദ്ധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല, കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, ഗുസ്തി താരം ബബിത ഫോഗട്ട് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ 90 സീറ്റുകളിലും മഹാരാഷ്ട്രയിലെ 288 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.

Tags :