മൂന്നിൽ മുന്നിൽ യുഡിഎഫ്: കുതിച്ചു കയറ്റവുമായി എൽഡിഎഫ്; പിടിച്ചെടുത്ത് കോന്നിയും അരൂരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചിൽ അങ്കവുമായി ആവേശത്തോടെ കളത്തിലിറങ്ങിയ യുഡിഎഫിന് രണ്ടിടത്ത് തിരിച്ചടി. കയ്യിലിരുന്ന വട്ടിയൂർക്കാവും കോന്നിയും യുഡിഎഫിന് നഷ്ടമായപ്പോൾ, സഹാതപ തരംഗത്തിന്റെ പേരിലാണ് അരൂരിൽ ഷാനിമോൾ കുതിച്ചു കയറുന്നത്.
ശബരിമലയും സുകുമാരൻ നായരുടെ വിമർശനവും ഒന്നും കോന്നിയിലും, വട്ടിയൂർക്കാവിലും ഏറ്റില്ലെന്നാണ് വ്യക്തമാകുന്നത്. പ്രശാന്തും ജെനീഷ് കുമാറും യുഡിഎഫ് കോട്ട പിടിച്ചെടുത്തപ്പോൾ, ഷാനിമോൾ ഉസ്മാൻ തങ്ങളുടെ കോട്ട പിടിച്ചെടുക്കുന്നത് നോക്കി നിൽക്കാൻ മാത്രമേ എൽഡിഎഫിനു സാധിക്കൂന്നുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 2612 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ എൽഡിഎഫിലെ കെ.യു ജനീഷ് കുമാർ 2640 വോട്ടിനാണ് ലീ്ഡ് ചെയ്യുന്നത്്, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 839 വോട്ടിന് ലീഡ് ചെയ്യുന്നു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 3113 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദീൻ 4602 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
വോട്ട് നില ഇങ്ങനെ
മഞ്ചേശ്വരം
ബൂത്ത് – 22/199
യുഡിഎഫ് – ലീഡ് 2714
എം.സി കമറുദീൻ – 8856
രവീശതന്ത്രി കുണ്ടാർ (ബിജെപി) – 6142
എറണാകുളം
ബൂത്ത് – 29/136
യുഡിഎഫ് – ലീഡ് 2117
ടി.ജെ വിനോദ് (യുഡിഎഫ്) – 10270
മനു റോയി (എൽഡിഎഫ്) – 8153
അരൂർ
ബൂത്ത് – 11/184
എൽഡിഎഫ് ലീഡ് – 641
ഷാനിമോൾ ഉസ്മാൻ (യുഡിഎഫ്) – 4919
മനു സി.പുളിക്കൻ (എൽഡിഎഫ്) – 4278
കോന്നി
ബൂത്ത് – 42/213
കെ.യു ജനീഷ് കുമാർ എൽഡിഎഫ് – 11062
പി.മോഹൻ രാജ് (യുഡിഎഫ് ) – 9807
വട്ടിയൂർക്കാവ്
ബൂത്ത് 14/169
എൽഡിഎഫ് ലീഡ് – 958
വി.കെ പ്രശാന്ത് എൽഡിഎഫ് – 4663
കെ.മോഹൻകുമാർ യുഡിഎഫ് – 3705