രണ്ടിടത്ത് നേട്ടമുണ്ടാക്കി എൽഡിഎഫ്: കയ്യിലിരുന്നത് നഷ്ടമാക്കി യുഡിഎഫ്; മുഖം നഷ്ടമായി ബിജെപി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ജയപരാജയങ്ങൾ മാറി മറിയുന്നു. എറണാകുളത്തും, വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നേറുമ്പോൾ, മറ്റ് മൂ്ന്നിടത്തും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. കോന്നിയിൽ യുഡിഎഫും എൽഡിഎഫും ഇ്‌ഞ്ചോടിച്ച് പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്നാൽ, ഏറെ പ്രതീക്ഷയുണ്ടായിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും ബിജെപി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. മഞ്ചേശ്വരത്ത് മാത്രമാണ് ബിജെപിയ്ക്ക് രണ്ടാം സ്്ഥാനം എങ്കിലും ഉള്ളത്.

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 650 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ എൽഡിഎഫിലെ കെ.യു ജനീഷ് കുമാർ 343 വോട്ടിനാണ് ലീ്ഡ് ചെയ്യുന്നത്്, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 471 വോട്ടിന് ലീഡ് ചെയ്യുന്നു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 1967 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദീൻ 2714വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group