video
play-sharp-fill

ആദ്യ ഫല സൂചനകൾ പുറത്ത്: വട്ടിയൂർക്കാവിൽ ആദ്യ ഫലം പുറത്തു വരുമ്പോൾ വി.കെ പ്രശാന്ത് മുന്നിൽ; അരൂരിൽ മനു സി.പുളിക്കൻ മുന്നിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തപാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ വട്ടിയൂർക്കാവിലും, അരൂരിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിൽ. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തും, അരൂരിൽ മനു സി.പുളിക്കനുമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ പ്രശാന്ത് 101 വോട്ടിനും, അരൂരിൽ മനു സി.പുളിക്കൻ 22 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. ആദ്യമായി വോട്ട് എണ്ണിയ രണ്ടു മണ്ടലങ്ങളിലെയും തപാൽ വോട്ടിന്റെ ഫലമാണ് പുറത്തു വരുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എൽഡിഎഫിന് കരുത്ത് പകരുന്നതാണ് പാർലമെന്റ് മണ്ഡലത്തിലെ ഫല സൂചനകൾ.
മഞ്ചേശ്വരത്ത് എം.സി കമറുദീൻ 40 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ മുസ്ലീം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് കമറുദീൻ.