പണം തുണിസഞ്ചിയിലാക്കി സൂക്ഷിച്ചു ; കർഷകന് എലികൾ ഒരുക്കിയത് എട്ടിന്റെ പണി
സ്വന്തം ലേഖിക
ചെന്നൈ: കർഷകൻ തന്റെ കുടിലിൽ സൂക്ഷിച്ചവെച്ച 50000 രൂപ എലി കരണ്ടു. കോയമ്പത്തൂർ വെള്ളിയങ്ങാട് സ്വദേശി രംഗരാജനിനാണ് എലികൾ എട്ടിന്റെ പണി വെച്ചത്. വാഴ കൃഷി നടത്തുകയാണ് അദ്ദേഹം. വിളവെടുപ്പിൽ നിന്ന് കിട്ടിയ ലാഭതുക തുണി സഞ്ചിയിലാക്കി വെയ്ക്കുകയായിരുന്നു.
എന്നാൽ തുണി സഞ്ചിയും കടിച്ചു കീറി, നോട്ടുകളും കടിച്ച് പറിച്ച് നാമവശേഷമാക്കി. സ്വരുക്കൂട്ടി വെച്ച പണം പ്രാദേശിക ബാങ്കിൽ മാറാനെത്തിയെങ്കിലും ബാങ്ക് അധികൃതർ നശിച്ചതിനെത്തുടർന്ന് സ്വീകരിച്ചില്ല. ഇതോടെ 56കാരനായ രംഗരാജൻ അവതാളത്തിലായി. എലി കാരണം അധ്വാനിച്ച പണം മുഴുവനും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2000ത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് എലികൾ കടിച്ച് കീറിയിട്ടത്. രണ്ട് ദിവസത്തിന് ശേഷമാണ് ബാഗ് തുറന്നുനോക്കിയതെന്നും രംഗരാജ് പറഞ്ഞു. കേടായ കറൺസി നോട്ടുകൾ മാറ്റിവാങ്ങാമെന്ന് ആർബിഐ അറിയിച്ചു.
Third Eye News Live
0
Tags :