കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

Spread the love

സ്പോട്സ് ഡെസ്ക്

video
play-sharp-fill

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ് കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരിയും പങ്കെടുത്തു.

കള്ളിയത്തുമായുള്ള പങ്കാളിത്തം മൂന്നാം വര്‍ഷവും തുടരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിരെന്‍ ഡിസില്‍വ പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എന്നും കേരളത്തിലെ കായികരംഗത്തിന് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തവും അതിന്റെ ഭാഗമാണെന്നും ദിര്‍ഷ കെ. മുഹമ്മദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group