ബാങ്ക് ലയനങ്ങൾ സ്വകാര്യവത്ക്കരണത്തിനുള്ള കുറുക്കുവഴി: എകെബിഇഎഫ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പൊതുമേഖലാ ബാങ്ക് ലയനങ്ങൾ നിർത്തിവയ്ക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങളിൽ നിന്ന് പിന്തിരിയുക, കിട്ടാക്കടങ്ങൾതിരിച്ചുപിടിക്കുക,

സർവ്വീസ് ചാർജ്ജ് വർദ്ധനവും പിഴകളും പിൻവലിക്കുക, നിക്ഷേപങ്ങൾക്ക് വെട്ടിക്കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി ദേശവ്യാപകമായി പണിമുടക്ക് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോട്ടയത്ത് ചേർന്ന ധർണ്ണ ഓൾ കേരള ബാങ്ക് എംപ്ലോയീസ്

ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി പി പി ശ്രീരാമൻ,

പി എസ് രവീന്ദ്രനാഥൻ, പി ഗീത, ജോർജ്ജി ഫിലിപ്, എസ് ശരത്, സുജിത് രാജു എ ആർ, ഹരിശങ്കർ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു. തുടർന്ന് നടത്തപ്പെട്ട റാലിയിൽ ഇരുനൂറോളം ബാങ്ക് ജീവനക്കാർ പങ്കെടുത്തു.