video
play-sharp-fill

ഇന്നോവയ്ക്ക് ഇരുട്ടടിയായ് ‘ഗ്രാൻഡ് കാർണിവൽ’ എത്തുന്നു

ഇന്നോവയ്ക്ക് ഇരുട്ടടിയായ് ‘ഗ്രാൻഡ് കാർണിവൽ’ എത്തുന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി : ഇന്ത്യയിൽ സെൽറ്റോസ് എന്ന കന്നിയങ്കക്കാരൻറെ മിന്നും വിജയത്തിലൂടെ കൂടുതൽ വാഹനങ്ങളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ മോട്ടേഴ്‌സ് . രാജ്യത്തെ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഒരു കടുത്ത എതിരാളിയായിട്ടാണ് കിയ ‘ഗ്രാൻഡ് കാർണിവൽ’ നെ അവതരിപ്പിച്ചത്.

കഴിഞ്ഞ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ കിയ പ്രദർശിപ്പിച്ച 16 മോഡലുകളിലൊന്നായിരുന്നു ‘കാർണിവെൽ’ . 2020 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ കാർണിവൽ എംപിവി കിയ ഔദ്യോഗികമായി പുറത്തിറക്കും . തുടർന്ന് 2020ൻറെ ആദ്യപാദം വാഹനം ഇന്ത്യൻ വിപണിയിലെത്തിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നോവയെക്കാൾ വലിപ്പമുള്ള കാർണിവലിനു 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. സെഡോന എന്ന പേരിലാവും വാഹനം എത്തുക .

200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൻറെ ഹൃദയം. ഈ എഞ്ചിൻ 196 ബിഎച്ച്പി പവറും 441 എൻഎം ടോർക്കും സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് . എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കുന്നു.

ഫീച്ചറുകളാൽ സമ്പന്നമാണ് കാർണിവലിന്റെ ഇന്റീരിയർ എന്നാണ് വിവരം . ചിട്ടയായി നൽകിയിരിക്കുന്ന നിരവധി സ്വിച്ചുകൾ സെന്റർ കൺസോളിന്റെ പ്രധാന ആകർഷണമാണ് . ഇൻഫോടെയ്മെന്റ് സിസ്റ്റം, ടു സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിവയും ഇതിൽ ഉൾപ്പെടും . എട്ട് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽസ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിങ് സെൻസർ, ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ലെയിൻ ഡിപ്പാർച്ചർ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാർണിവൽ മുന്നിൽ നിൽക്കുന്നു . 20 ലക്ഷം രൂപ മുതലാവും വാഹനത്തിൻറെ വില തുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ .