play-sharp-fill
അന്തർ സംസ്ഥാന ക്രിമിനൽ അരിങ്ങോടർ ഹരി പിടിയിൽ

അന്തർ സംസ്ഥാന ക്രിമിനൽ അരിങ്ങോടർ ഹരി പിടിയിൽ

സ്വന്തം ലേഖകൻ

ചാലക്കുടി : വർഷങ്ങൾക്കു മുമ്പ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ കൊണ്ട് തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന ക്രിമിനൽ അരിങ്ങോടർ ഹരി പിടിയിൽ. കോടാലി കോപ്ലിപ്പാടത്ത് മുടവൻപ്ലാക്കൽ ചന്ദ്രന്റെ മകൻ ഹരി എന്നാണ് ശരിക്കും പേര് എന്നാൽ കോപ്ലി ഹരി അല്ലെങ്കിൽ അരിങ്ങോടർ ഹരി എന്ന് പറഞ്ഞാലെ നാട്ടുകാർക്ക് അറിയു. തിങ്കളാഴ്ച ഉച്ചയോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തുമ്പോഴാണ് എറണാകുളം സ്വദേശിയായ ഹരി പിടിയിലായത്.

എറണാകുളത്തുനിന്ന് ടാക്സി വിളിച്ച് കാർ തട്ടിയെടുക്കാനാണ് ഡ്രൈവറെ കൊലപ്പെടുത്തി കുതിരാനിൽ തള്ളിയത്. രണ്ടു പതിറ്റാണ്ടു മുമ്പ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകമടക്കം ഇരുപത്തഞ്ചിലേറെ കേസുകളിൽ പ്രതിയായി കേരള പൊലീസിനും തമിഴ്‌നാട് പൊലീസിനും തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2003ൽ വെള്ളിക്കുളങ്ങരയിൽ തോക്കുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും പാലക്കാട് നെന്മാറയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയതിനും 2004ൽ കോയമ്പത്തൂരിൽ സ്വർണ വ്യാപാരിയെ കാർ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നതിനും ഇയാൾക്കെതിരെ കേസുണ്ട്.

തമിഴ്‌നാട് വെല്ലൂരിൽ ഒരു വീട്ടിലെ മുഴുവൻ പേരെയും ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ചതിനും കേസുണ്ട്. സിനിമാ തിയറ്ററുകളിലും ട്രെയിനുകളിലും ആളുകളുമായി ചങ്ങാത്തം സ്ഥാപിച്ച് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ചതിനും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

വിവിധ പൊലീസ് സംഘങ്ങൾ ഇയാളെ തെരഞ്ഞുവരികയായിരുന്നു. തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രനും റൂറൽ എസ്പി കെ പി വിജയകുമാരനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തൽെ നടന്ന അന്വേഷണത്തിലാണ് പിടികൂടിയത്.

ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, ഷിജോ തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ കേസിൽ ചോദ്യം ചെയ്യാൻ ഇയാളെ പാലക്കാട് പൊലീസിനു കൈമാറി.

Tags :