റാഞ്ചി ടെസ്റ്റ്: ഇന്ത്യയ്ക്ക് ഉജ്വല വിജയം; വിജയം ഒരു ഇന്നിംങ്‌സിനും 202 റണ്ണിനും
സ്‌പോട്‌സ് ഡെസ്‌ക്
റാഞ്ചി: ഗാന്ധി മണ്ടേല ടെസ്റ്റ് പരമ്പരയിൽ മൂന്നു ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ അടിയറവ് പറയിച്ച് ഇന്ത്യയ്ക്ക് ഉജ്വല വിജയം. റാഞ്ചിയിൽ നടന്ന മൂന്നാം ടെ്സ്റ്റിൽ ഒരു ഇന്നിംങ്‌സിനും 202 റണ്ണിനുമാണ് ഇന്ത്യൻ നീലപ്പട വിജയം പിടിച്ചെടുത്തത്. നാലാം ദിനം രണ്ട് ഓവറിൽ നിന്നും ഒരു റൺ മാത്രം കൂട്ടിച്ചേർത്ത് അവസാന രണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാരും കൂടാരം കയറുകയായിരുന്നു. മുഹമ്മദ് ഷമിയുടെ ബൗൺസർ തലയ്‌ക്കേറ്റു പരിക്കേറ്റ ഡീൻ എൽഗാർ ബാറ്റിംങിന് ഇറങ്ങിയില്ല. ഇതോടെ ലോക് ടെസ്റ്റ് പരമ്പരയിൽ 240 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
നാലാം ദിവസം ബാറ്റിംങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർ എത്രനേരം പിടിച്ചു നിൽക്കുമെന്നു മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയായിരുന്നു ആദ്യ ഓവർ ബൗൾ ചെയ്യാൻ എത്തിയത്. ഡിബ്രുയിന് നേരെ ശക്തമായ ആക്രമണമായിരുന്നു ഷമിയുടേത്. ഷമിയുടെ പേസും സ്വിങും പാഞ്ഞെത്തിയപ്പോൾ പലപ്പോഴും ഡിബ്രൂയിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. പന്തിന്റെ ഗതിയറിയാതെ ഡിബ്രൂയിൻ വിഷമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഓവർ എറിയാനെത്തിയത് നദീം. ആദ്യ നാല് പന്തിലും റണ്ണില്ല. അഞ്ചാം പന്തിൽ രണ്ടും കൽപ്പിച്ചുള്ള ഡിബ്ര്യൂയിന്റെ ഷോട്ട് വിക്കറ്റ് കീപ്പർ സാഹയുടെ കയ്യിൽ. ആറാം പന്തിൽ നിൻഗിഡിയുടെ അവസരം. നിൻഗിഡിയുടെ ഷോട്ട് എതിർ വശത്ത് നിന്ന നോർട്ടിജിന്റെ ദേഹത്ത് തട്ടി നദീമിന്റെ കയ്യിലേയ്ക്ക്. ഇന്ത്യയ്ക്ക് ഉജ്വല വിജയം…! പത്താം വിക്കറ്റ് വീഴുമ്പോൾ ഒരു ഇന്നിംങ്‌സിനും,202 റണ്ണിനും പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക.