video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashസ്റ്റാറിന്റെ എണ്ണം നോക്കി കഴിക്കാൻ കയറുന്നവർ ഇനി കരുതിയിരിക്കുക..! സ്റ്റാറിലൊന്നും കാര്യമില്ലെന്ന് തെളിയിച്ച് ജില്ലയിലെ ഹോട്ടലുകൾ;...

സ്റ്റാറിന്റെ എണ്ണം നോക്കി കഴിക്കാൻ കയറുന്നവർ ഇനി കരുതിയിരിക്കുക..! സ്റ്റാറിലൊന്നും കാര്യമില്ലെന്ന് തെളിയിച്ച് ജില്ലയിലെ ഹോട്ടലുകൾ; ഹോട്ടൽ രംഗത്തെ പ്രമുഖരായ കൊട്ടാരവും, കോടിമത വിൻസർ കാസിലും, വേമ്പനാട് ലേക്ക് റിസോർട്ടും വിൽക്കുന്ന ഭക്ഷണം ഇനി എങ്ങിനെ വിശ്വസിച്ച് കഴിക്കും..! കൊട്ടാരം ബേക്കറി ചിറക്കടവ് ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ സാധാരണക്കാരുടെ ഭക്ഷണ കേന്ദ്രങ്ങളായ ഇടത്തരം ഹോട്ടലുകളോടും തട്ടുകടകളോടും എന്നും ചിലർക്ക് പുച്ഛമായിരുന്നു.
ഇത്തരം ഹോട്ടലുകളിലും തട്ടുകടകളിലും വൃത്തിയില്ലെന്നും വമ്പന്മാരാണ് വൃത്തിയായി ഭക്ഷണം വിളമ്പുന്നതെന്നുമായിരുന്നു പ്രചാരണം. എന്നാൽ, ഈ വമ്പന്മാരുടെയെല്ലാം മുഖംമൂടി ഒറ്റ ദിവസം കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആദ്യം കോട്ടയം കോടിമതയിലെ വിൻസർ കാസിൽ ഹോട്ടലിന്റെയും, വേമ്പനാട് ലേക്ക് റിസോർട്ടിന്റെയും  പിന്നീട്, ഇപ്പോൾ ജില്ലയിലെമ്പാടും ശാഖകളുള്ള കൊട്ടാരം ബേക്കറി ആൻഡ് റെസ്റ്ററണ്ടിന്റെയും കഥകളാണ് ഹോട്ടൽ മേഖലയിലെ വമ്പൻമാർ നടത്തുന്ന വമ്പൻ തട്ടിപ്പിന്റെ കഥകൾ വ്യക്തമാക്കിയിരിക്കുന്നത്.
കോടിമതയിലെ വിൻസർ കാസിലിൽ നിന്നും വേമ്പനാട് ലേക്ക് റിസോർട്ടിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചപ്പോൾ, കൊട്ടാരം ബേക്കറി ആൻഡ് റസ്റ്ററണ്ടിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപത് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ തുറന്ന് പ്രവർത്തക്കരുതെന്ന് കാട്ടി കൊട്ടാരെ ബേക്കറിയ്ക്ക് നോട്ടീസ് നൽകിയ ചിറക്കടവ് പഞ്ചായത്ത് ഇവരുടെ ബേക്കറികൾ അടച്ചു പൂട്ടാൻ നിർദേശം നൽകി.
എന്നാൽ, വിൻസർ കാസിലും, വേമ്പനാട് ലേക്ക് റിസോർട്ടും ഗുരുതരമായ കുറ്റകൃത്യം ചെയ്യാതിരുന്നതിനാൽ ഇവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ കാര്യങ്ങൾ ഒതുങ്ങി.
ചിറക്കടവ് പഞ്ചായത്തിൽ നിന്നാണ് കൊട്ടാരം ബേക്കറി ആൻഡ് റസ്റ്ററണ്ടിന് ലൈസൻസ് നൽകിയിരുന്നത്.
എന്നാൽ, ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി ഇവിടുത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവർ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിയ്ക്കു നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനകം നോട്ടീസിനു മറുപടി നൽകണമെന്നും, സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊൻകുന്നത്തും, കാഞ്ഞിരപ്പള്ളിയിലും, മുണ്ടക്കയത്തും കോട്ടയം കഞ്ഞിക്കുഴിയിലും ഉള്ള കൊട്ടാരം റസ്റ്ററണ്ട് ജില്ലയിലെ തന്നെ പ്രമുഖ ബേക്കറി ഗ്രൂപ്പായിരുന്നു. ഇവിടെ എത്തി ഭക്ഷണം കഴിക്കുന്നത് അന്തസായി കണ്ടിരുന്നവരുണ്ട്. എന്നാൽ, എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതാണ് ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments