കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി ; 415 സൂപ്പർഫാസ്റ്റ് ബസുകളുടെ കാലാവധി കഴിയുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി. 415 സൂപ്പർഫാസ്റ്റുകളുടെ കാലാവധി തീരുന്നു. ബസുകളുടെ ആയുസ്സ് ഒമ്പത് വർഷമാക്കണമെന്നാവശ്യപ്പെട്ട് കെസ്ആർടിസി സർക്കാരിനെ സമീപിച്ചു. , ആറുമാസത്തിനുള്ളിൽ കാലാവധി കഴിയുന്ന 415 സൂപ്പർഫാസ്റ്റുകൾ പിൻവലിക്കേണ്ടിവരും. പിൻവലിച്ച് കഴിഞ്ഞാൽ പിന്നെ പകരമിറക്കാൻ പുതിയ ബസുകൾ ഇല്ല എന്നതാണ് കെഎസ്ആർടിസിയെ കുഴക്കുന്നത്.കഴിഞ്ഞ മൂന്നുവർഷത്തിനിടെ 100 പുതിയ ബസുകളാണു വാങ്ങിയത്. ഇവയുടെ വിലയിൽ 18 കോടി രൂപ അശോക് ലൈലൻഡ് കമ്പനിക്കുനൽകേണ്ടതുണ്ട്. പണം നൽകാത്തതിനെതിരേ കമ്പനി കെഎസ്ആർടിസിക്കെതിരേ കേസ് കൊടുത്ത സാഹചര്യവുമുണ്ട്. പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനം. ഈ സമയത്താണ് കാലാവധി കഴിയുന്ന 415 സൂപ്പർഫാസ്റ്റുകൾ പിൻവലിക്കേണ്ടിവരുന്നത്.അന്തർ സംസ്ഥാന പാതപെർമിറ്റ് പുതുക്കിയാൽ മാമ്രേ അന്തർസംസ്ഥാനപാതകളിൽ ഓടിക്കാനാകൂ. ഇതിനു സർക്കാർ പ്രത്യേക അനുമതി നൽകണമെന്നാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർക്ലാസ് സർവീസുകളുടെ പരമാവധി ആയുസ്സ് മുമ്പ് അഞ്ചുവർഷമായിരുന്നു. കെഎസ്ആർടിസിക്കുവേണ്ടിയാണ് ഏഴായി ഉയർത്തിയത്. വീണ്ടും ഇളവുതേടിയാണ് എംഡി സർക്കാരിനു കത്ത് നൽകിയത്.പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനം. ദീർഘദൂരപാതകളിലെ സൂപ്പർഫാസ്റ്റുകൾ പിൻവലിക്കാനാകില്ല. പെർമിറ്റ് പുതുക്കിയാൽ മാമ്രേ അന്തർസംസ്ഥാന പാതകളിൽ ഓടിക്കാനാകൂ. ഇതിന് സർക്കാർ പ്രത്യേക അനുമതി നൽകണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്.ദിവസം 350 മുതൽ 500 വരെ കിലോമീറ്റർ
സൂപ്പർഫാസ്റ്റുകൾ ദിവസം 350 മുതൽ 500 വരെ കിലോമീറ്റർ പിന്നിടുന്നുണ്ട്. ഇവയെ മികച്ച സാങ്കേതികക്ഷമതയിൽ നിലനിർത്താൻവേണ്ടിയാണ് ഉപയോഗപരിധി നിശ്ചയിച്ചിട്ടുള്ളത്. കാലാവധി കഴിഞ്ഞാൽ ഇവ ഹ്രസ്വദൂരബസുകളായി മാറ്റണം. ഏഴുവർഷത്തിലധികം പഴക്കമുള്ള ബസുകൾ തുടർന്നും ദീർഘദൂരപാതകളിൽ ഉപയോഗിക്കുന്നതിൽ സുരക്ഷാഭീതിയുണ്ടെന്ന് സാങ്കേതിക വിഭാഗം ജീവനക്കാരും ഡ്രൈവർമാരും പറയുന്നു.അറ്റകുറ്റ പണി നടത്തണം
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌പെയർപാർട്‌സിന്റെയും ടയറിന്റെയും വിതരണം മുടങ്ങിയിരിക്കുകയാണ്. ബസുകൾ മികച്ചനിലവാരത്തിൽ അറ്റകുറ്റപ്പണി നടത്തിയാലേ തുടർന്നും ഓടിക്കാനാകൂ എന്ന കാര്യവും ഈ സാഹചര്യത്തിൽ എത്ത്രോളം ഫലപ്രദമാകുമെന്ന് പറയാനാകില്ല. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവ് കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചാൽ നിരവധി ഡ്രൈവർമാരാണ് കൊഴിഞ്ഞു പോകുക. ഇതിന് പിന്നാലെയാണ് ഇത്രയും ബസുകളും സർവ്വീസ് നിർത്താൻ പോകുന്നത്.
അതേസമയം രാജകുമാരി ഹൈറേഞ്ചിൽ സർവീസ് നടത്തിയിരുന്നു കെഎസ്ആർടിസി ബസുകളിൽ 50 ശതമാനവും നിർത്തലാക്കിയതോടെ യാത്രാക്ലേശം രൂക്ഷമായെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം അടിമാലിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയതു യാത്രക്കാരെ വലച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷമാണ് മിക്ക സർവീസുകളും റദ്ദാക്കിയത്. ബസ് ഓടിക്കാൻ ഡ്രൈവർമാരില്ലാത്ത സ്ഥിതിയാണിപ്പോൾ. ഇത്തരത്തിൽ വൻ പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്.