video
play-sharp-fill

കനത്ത മഴ ; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു

കനത്ത മഴ ; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്ക് വെള്ളത്തിലായി. സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. ഏതാനും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

കൊല്ലം-എറണാകുളം പാസഞ്ചർ തൃപ്പൂണിത്തുറയിൽ സർവിസ് അവസാനിപ്പിച്ചു. എറണാകുളം-ആലപ്പുഴ പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ എന്നിവ റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് ദീർഘദൂര ട്രെയിനുകൾ പലതും രണ്ട് മണിക്കൂർ വരെ വൈകിയോടുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ റോഡ് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എം.ജി. റോഡ്, കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്.

ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവരെ ട്രെയിൻ പിടിച്ചിട്ടത് കാര്യമായി ബാധിച്ചു. ട്രെയിൻ ഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് തീരുമാനമായിട്ടില്ല.