video
play-sharp-fill

എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ ; തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കും : ടിക്കാറാം മീണ

എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ ; തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കും : ടിക്കാറാം മീണ

Spread the love

 

സ്വന്തം ലേഖിക

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. ശക്തമായ മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുമെന്നാണ് സൂചന.

അതേസമയം, എറണാകുളത്ത് തുടരുന്ന ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. വെള്ളക്കെട്ട് പലയിടത്തും രൂക്ഷമായതോടെ ഗതാഗത കുരുക്കും വോട്ടർമാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇതു സംബന്ധിച്ച് കലക്ടറുമായി സംസാരിച്ചെന്നും കലക്ടറുടെ റിപ്പോർട്ട് അനുസരിച്ച് മാത്രമേ തുടർ നടപടികൾ എടുക്കുകയുള്ളു എന്നും ടിക്കാറാം മീണ പറഞ്ഞു.

വോട്ടെടുപ്പ് വൈകി തുടങ്ങിയ ബൂത്തുകളിൽ അധിക സമയം അനുവദിക്കും. സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. സ്ഥിതി ഗതികൾ നിരീക്ഷിച്ചതിന് ശേഷമാകും നടപടികൾ സ്വീകരിക്കുക.