play-sharp-fill
വാളയാറിൽ ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശി  പിടിയിൽ: കഞ്ചാവിന് വില ആറു ലക്ഷം രൂപ

വാളയാറിൽ ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശി പിടിയിൽ: കഞ്ചാവിന് വില ആറു ലക്ഷം രൂപ

ക്രൈം ഡെസ്ക്

വാളയാർ :  ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശിയെ  വാളയാർ ടോൾ പ്ലാസക്കു സമീപം വച്ചു പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. തമിഴ്‌നാട്, തിരുപ്പൂർ, തിരുമുരുകൻ പൂണ്ടി സ്വദേശി ശക്തി  (40) ആണ്  പിടിയിലായത്.


സംസ്ഥാന പോലീസ് മേധാവിയുടെ  മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ്  സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ് പി  ബാബു കെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നു ലക്ഷം രൂപയോളം വില വരും.

മലബാർ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. ബസ്സ് മാർഗ്ഗം കടത്തുന്നതിനിടെയാണ് പിടിയിലായത്.  തമിഴ്നാട്ടിൽ നിന്നുമാണ്  കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പോലീസിന് മൊഴി നൽകി.

പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. പാലക്കാട് ഡിവൈഎസ്പി  സാജു എബ്രഹാം ,വാളയാർ സബ് ഇൻസ്പെക്ടർ മനോജ് ഗോപി സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, അൻസൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ എസ്  ജലീൽ,  ആർ  കിഷോർ, ആർ വിനീഷ്, ആർ രാജീദ്, എസ്  ഷമീർ   എന്നിവരടങ്ങിയ സംഘമാണ്  കഞ്ചാവ് പിടികൂടിയത്.