video
play-sharp-fill

ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ ഞാൻ ഗാന്ധിയല്ല ;സർവകലാശാല അധികൃതരുടെ കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കുകയാണ് : കെ.ടി.ജലീൽ

ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ ഞാൻ ഗാന്ധിയല്ല ;സർവകലാശാല അധികൃതരുടെ കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കുകയാണ് : കെ.ടി.ജലീൽ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ പ്രതികരണവുമായി വീണ്ടും മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല, സിവിൽ സർവീസ് അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചത് അസ്വാഭാവികമായ കാര്യം തന്നെയാണ് അല്ലാതെ വെറും ആരോപണമല്ല. ഉണ്ടാവാനിടയുള്ള വസ്തുതയാണ് പറഞ്ഞത്. ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ ഞാൻ ഗാന്ധിയല്ലെന്നും ജലീൽ പറഞ്ഞു.

സർവകലാശാല അദാലത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്നും അദേഹം പറഞ്ഞു. തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഢോദ്ദേശ്യം മനസിലാകുന്നില്ല. സർവകലാശാല അധികൃതരുടെ കുറ്റം തന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും അദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :