video
play-sharp-fill

മുൻ ഡി.ജി.പി വി.ആർ.രാജീവൻ നിര്യാതനായി

മുൻ ഡി.ജി.പി വി.ആർ.രാജീവൻ നിര്യാതനായി

Spread the love

സ്വന്തം ലേഖിക

കാക്കനാട്: മുൻ ഡിജിപി വി.ആർ. രാജീവൻ (68) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കാക്കനാട് ഇടച്ചിറയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഷൊർണൂർ എഎസ്പി ആയി കേരള കേഡറിൽ ഉദ്യോഗത്തിൽ പ്രവേശിച്ച അദേഹം കോട്ടയം, കൊല്ലം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, സതേൺ റീജിയൺ ഐജി എന്ന സ്ഥാനങ്ങളും രാജീവൻ വഹിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഡിജിപി ആയാണ് അദ്ദേഹം സേനയിൽ നിന്ന് വിരമിക്കുന്നത്. മൃതദേഹം അമൃത ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് അത്താണി ശ്മശാനത്തിൽ നടക്കും.