play-sharp-fill
വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു ; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം  : കെ ബി രാജൻ

വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു ; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം : കെ ബി രാജൻ

സ്വന്തം ലേഖിക

എരുമേലി : എരുമേലിയിൽ വച്ചു നടന്ന ‘വനം അദാലത്തിൽ ‘കോരുത്തോട് പഞ്ചായത്തിലെ വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന കൃഷി ഭൂമിയിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം ഉണ്ടായ കൃഷി നാശം സംബന്ധിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി സംബന്ധിച്ചും വനംവകുപ്പ് മന്ത്രി  രാജുവിനു പഞ്ചായത്തിന്റെ നിവേദനം നൽകി.

വനാതിർത്തിയിൽ താമസിക്കുന്നവരുടെ കൃഷിയും കൃഷിയിടങ്ങളും മറ്റും വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിച്ചിരുന്നു.ഇതോടെയാണ് പ്രദേശവാസികൾ പരാതിയമായി പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിവേദനം മന്ത്രി പരിശോധിക്കുകയും അടിയന്തിര നടപടി എടുക്കാൻ ഉത്തരവാദിത്തപ്പെട്ട വനം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ബി രാജൻ അറിയിച്ചു.